Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ൽ 45...

ദു​ബൈ​യി​ൽ 45 ഇ​ട​ങ്ങ​ളി​ൽ ഗ​താ​ഗ​ത ന​വീ​ക​ര​ണം

text_fields
bookmark_border
ദു​ബൈ​യി​ൽ 45 ഇ​ട​ങ്ങ​ളി​ൽ ഗ​താ​ഗ​ത ന​വീ​ക​ര​ണം
cancel

ദു​ബൈ: എ​മി​റേ​റ്റി​ൽ ഈ ​വ​ർ​ഷം 45 പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടി റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​മെ​ന്ന്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) വ്യ​ക്​​ത​മാ​ക്കി. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത തി​ര​ക്ക്​ കു​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ എ​മി​റേ​റ്റി​ലെ എ​ട്ട്​ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച റോ​ഡ്​ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ആ​ർ.​ടി.​എ അ​റി​യി​ച്ചു. ഷാ​ർ​ജ​യി​ൽ നി​ന്ന് വാ​ദി അ​ൽ അ​മ​ർ​ദി സ്ട്രീ​റ്റി​ലേ​ക്കു​ള്ള എ​മി​റേ​റ്റ്സ് റോ​ഡ്, ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ നി​ന്ന്​ അ​ൽ വ​സ​ൽ സ്​​ട്രീ​റ്റി​ലേ​ക്കു​ള്ള ഉ​മ്മു അ​മാ​റ സ്​​ട്രീ​റ്റ്, ജ​ബ​ൽ അ​ലി ല​ഹ്​​ബാ​ബ്​ സ്​​ട്രീ​റ്റ്, അ​ൽ ജ​ദ്ദാ​ഫ്​ മെ​ട്രോ സ്​​റ്റേ​ഷ​ന്​ സ​മീ​പ​ത്താ​യി സ​മ അ​ൽ ജ​ദ്ദാ​ഫി​നും അ​ൽ ജ​ദ്ദാ​ഫ്​ വാ​ട്ട​ർ​ഫ്ര​ണ്ടി​നും ഇ​ട​യി​ലു​ള്ള പ്ര​ദേ​ശം, അ​ൽ ബ​ർ​ഷ ഒ​ന്നി​ലെ അ​ൽ ന​ഹ്​​യാ​ത്ത്​ സ്​​ട്രീ​റ്റ്, അ​ൽ സ​ത്​​വ​യി​ലെ ആ​ൽ മ​ക്​​തൂം സ്കൂ​ൾ, അ​ൽ ഇ​ത്തി​ഹാ​ദ് സ്ട്രീ​റ്റി​ന്‍റെ​യും അ​ൽ ഖു​ദ്സ് സ്ട്രീ​റ്റി​ന്‍റെ​യും ജ​ങ്​​ഷ​ൻ, ഗ്രാ​ൻ​ഡ്​ ഹ​യാ​ത്ത്​ ദു​ബൈ​യി​ക്ക​ടു​ത്തു​ള്ള ശൈ​ഖ്​ റാ​ശി​ദ്​ സ്​​ട്രീ​റ്റ്, ബ​ർ​ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ റോ​ഡ്​ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ​താ​ഗ​ത തി​ര​ക്ക്​ കു​റ​ച്ച്​ യാ​ത്ര സ​മ​യം 15 മു​ത​ൽ 30 ശ​ത​മാ​നം കു​റ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ്​ പ​ദ്ധ​തി.

ദു​ബൈ​യു​ടെ സു​സ്ഥി​ര​മാ​യ ന​ഗ​ര വി​ക​സ​ന​വും ജ​ന​സം​ഖ്യ വ​ർ​ധ​ന​വും വാ​ഹ​ന​ങ്ങ​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന എ​ണ്ണ​വും അ​നു​സ​രി​ച്ച്​ റോ​ഡ്​ ശൃം​ഖ​ല​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക, ഗ​താ​ഗ​ത നീ​ക്കം മെ​ച്ച​പ്പെ​ടു​ത്തു​ക, എ​ല്ലാ റോ​ഡ്​ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ​യും സു​ര​ക്ഷ ഉ​യ​ർ​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണ്​ പു​തി​യ ട്രാ​ഫി​ക്​ പ​രി​ഷ്കാ​ര​ങ്ങ​ളെ​ന്ന്​ ആ​ർ.​ടി.​എ വൃ​ത്ത​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി. പ്ര​ധാ​ന സ്​​ട്രീ​റ്റു​ക​ളി​ലെ പാ​ത​ക​ളു​ടെ എ​ണ്ണം ഒ​ന്നി​ൽ നി​ന്ന്​ ര​ണ്ടാ​യി വ​ർ​ധി​പ്പി​ച്ച്​ വീ​തി​കൂ​ട്ട​ൽ, റൗ​ണ്ട്​ എ​ബൗ​ട്ടു​ക​ളെ സി​ഗ്​​ന​ലു​ക​ളു​ള്ള ജ​ങ്​​ഷ​നു​ക​ളാ​ക്കി മാ​റ്റ​ൽ, പ്ര​ധാ​ന റോ​ഡു​ക​ളും അ​ടു​ത്തു​ള്ള റെ​സി​ഡ​ൻ​ഷ്യ​ൽ, വാ​ണി​ജ്യ ജി​ല്ല​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പു​തി​യ ലി​ങ്കു​ക​ൾ നി​ർ​മി​ക്ക​ൽ, സ്കൂ​ളു​ക​ൾ​ക്കും മ​റ്റ്​ പ്ര​ധാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മാ​യി പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ സൃ​ഷ്ടി​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ്​ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

പ​ദ്ധ​തി പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ന​ഗ​ര​വി​ക​സ​ന​ത്തി​നും ജ​ന​സം​ഖ്യാ വ​ർ​ധ​ന​വി​നും അ​നു​സ​രി​ച്ച്​ ന​ട​ത്തി​യ വി​ല​യി​രു​ത്ത​ലു​ക​ൾ പ്ര​കാ​ര​മാ​ണ്​ ഓ​രോ സ്ഥ​ല​ങ്ങ​ളി​ലേ​യും റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaigulfnewsgulfnewsmalayalam
News Summary - Dubai to upgrade transportation at 45 locations
Next Story