Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വരുന്നു, ‘ഇ.വി വേൾഡ് 2026’; പ്രഥമ ‘ദുബൈ ഇന്‍റർനാഷനൽ ഇലക്ട്രിക് വെഹിക്കിൾ എക്‌സിബിഷൻ നവംബറിൽ

text_fields
bookmark_border
വരുന്നു, ‘ഇ.വി വേൾഡ് 2026’; പ്രഥമ ‘ദുബൈ ഇന്‍റർനാഷനൽ ഇലക്ട്രിക് വെഹിക്കിൾ എക്‌സിബിഷൻ നവംബറിൽ
cancel

ദുബൈ: പ്രഥമ ‘ദുബൈ ഇന്‍റർനാഷനൽ ഇലക്ട്രിക് വെഹിക്കിൾ എക്‌സിബിഷൻ ആൻഡ് കോൺഫറൻസ് 2026' (ഇ.വി വേൾഡ് 2026) സംഘടിപ്പിക്കാനൊരുങ്ങി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ). 2026 നവംബർ 10 മുതൽ 12 വരെ ദുബൈ വേൾഡ് ട്രേഡ് സെന്‍ററിലാണ് പരിപാടി നടക്കുന്നത്. ‘സ്മാർട്ടും സുസ്ഥിരവുമായ ഗതാഗത ഭാവി’ എന്ന പ്രമേയത്തിൽ നടക്കുന്ന മേള, ആഗോള സ്മാർട്ട് ഇലക്ട്രിക് ഗതാഗത രംഗത്ത് ദുബൈയുടെ സ്ഥാനം കൂടുതൽ മികവുറ്റതാക്കാൻ ലക്ഷ്യമിടുന്നു. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തുമിന്‍റെ രക്ഷാകർതൃത്വത്തിലാണ് മേള.

300ലധികം പ്രാദേശിക-ആഗോള കമ്പനികളും സ്ഥാപനങ്ങളും 70ലധികം പ്രഭാഷകരും 10,000ത്തിലധികം വിദഗ്ധരും സമ്മേളനത്തിൽ അണിനിരക്കും. ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾ, ബാറ്ററി സാങ്കേതികവിദ്യ, ഫാസ്റ്റ് ചാർജിങ് സംവിധാനങ്ങൾ, സ്വയം നിയന്ത്രിത വാഹനങ്ങൾ, എ.ഐ സാങ്കേതികവിദ്യകൾ എന്നിവ സമ്മേളനത്തിൽ പ്രദർശിപ്പിക്കും. പരിപാടിയുടെ വിപുലമായ പ്രചാരണത്തിന്‍റെ ഭാഗമായി ‘ചൈന ഇ.വി100’ സംഘടനയുമായി സഹകരണ കരാറിൽ ഒപ്പുവെക്കുകയും ചൈന, ജർമനി, ബെൽജിയം, ഇന്ത്യ എന്നീ രാജ്യങ്ങളുമായി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു.

ആഗോള പൊതുഗതാഗത മേഖല ഇലക്ട്രിക്, ഹരിത ഊർജ വാഹനങ്ങളിലേക്ക് വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ വ്യക്തമാക്കി. ‘സീറോ-എമിഷൻ പബ്ലിക് ട്രാൻസ്‌‌പോർട്ടേഷൻ ഇൻ ദുബൈ 2050’ തന്ത്രത്തിലൂടെ 2050ഓടെ കാർബൺ പുറന്തള്ളൽ ഇല്ലാതാക്കാൻ ലക്ഷ്യമിടുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ സ്ഥാപനമായി ആർ.ടി.എ മാറിയിട്ടുണ്ട്.

ഹരിത ഗതാഗതം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ദുബൈയിലെ ടാക്സി, ലിമോസിൻ ഫ്ലീറ്റിലെ പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് വാഹനങ്ങളുടെ അനുപാതം 72 ശതമാനത്തിന് മുകളിലാക്കി ആർ.ടി.എ ഉയർത്തി. ഇതിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 19 ശതമാനത്തിലെത്തി. 2040ഓടെ എല്ലാ ടാക്സികളും പൂർണമായും ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങളാക്കി മാറ്റാനാണ് ആർ.ടി.എ പദ്ധതിയിടുന്നത്. ഇതിനൊപ്പം അത്യാധുനിക ഇലക്ട്രിക് ബസുകളും ദുബൈ ക്രീക്കിലും കനാലിലും സർവീസ് നടത്തുന്ന പരിസ്ഥിതി സൗഹൃദ ഇലക്ട്രിക്-ഹൈഡ്രജൻ അബ്രകളും ആർ.ടി.എ വികസിപ്പിച്ചു വരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai to Host Inaugural Electric Vehicle Exhibition in November
Next Story