Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ...

ദുബൈയിൽ താമസ​കെട്ടിടങ്ങൾ റോബോട്ട്​ നിർമിക്കും; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

text_fields
bookmark_border
ദുബൈയിൽ താമസ​കെട്ടിടങ്ങൾ റോബോട്ട്​ നിർമിക്കും; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി
cancel
Listen to this Article

ദുബൈ: പൂർണമായും റോബോട്ടിക് നിർമാണ സംവിധാനങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ലോകത്തിലെ ആദ്യ റസിഡൻഷ്യൽ വില്ല പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി. 25ലധികം നൂതന സാങ്കേതിക കമ്പനികളും അക്കാദമിക് സ്ഥാപനങ്ങളും ഉൾപ്പെടുന്ന ഒരു പ്രാദേശിക, അന്തർദേശീയ കൺസോർഷ്യം വഴിയാണ് അതോറിറ്റിയുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്​.

സാക്വ വെഞ്ച്വേഴ്‌സ്, വർത്ത് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ചാണ് പുതിയ വില്ല പദ്ധതി വികസിപ്പിക്കുന്നത്​. പ്രാദേശിക കരാറുകാരുടെയും എൻജിനീയറിങ് സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഇതിൽ പ്രത്യേക നിർമാണ റോബോട്ടിക് കമ്പനികൾ പ്രവർത്തിക്കുക.

എക്സ്പോ സിറ്റി ദുബൈയുമായി സഹകരിച്ച് കൺസ്ട്രക്ഷൻ ഇന്നൊവേഷൻ ആൻഡ് റിസർച്ച് സെന്‍റർ (04 കോൺടെക് വാലി) സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി നടന്ന ഒരു പരിപാടിയിലാണ് ഈ പ്രഖ്യാപനം നടത്തിയത്.

നിർമാണ സാമഗ്രികൾ, സംവിധാനങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയിൽ നവീകരണത്തിനും ഗവേഷണത്തിനുമായി ഒരു സമർപ്പിത കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാറിലും അതോറിറ്റി ഒപ്പുവെച്ചു. അടുത്ത തലമുറ നിർമാണ പരിഹാരങ്ങൾ, നഗര സംവിധാനങ്ങൾ, ഭാവി നഗര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ വികസനത്തെ പിന്തുണയ്ക്കുക എന്നതാണ് ഈ കേന്ദ്രത്തിന്‍റെ ലക്ഷ്യം.

ചടങ്ങിൽ ദുബൈ മുനിസിപ്പാലിറ്റി സാക്വാ വെഞ്ച്വേഴ്‌സുമായി സഹകരിച്ച് ഗ്ലോബൽ കോൺടെക് റിപോർട്ടും പുറത്തിറക്കി. നിർമാണ സാങ്കേതികവിദ്യകളുടെയും പദ്ധതികളുടെയും വർദ്ധിച്ചുവരുന്ന ആഗോള സ്വീകാര്യതയെ റിപ്പോർട്ട് വിശകലനം ചെയ്യുന്ന. 2033 ആകുമ്പോഴേക്കും ഈ മേഖലയിലെ നിക്ഷേപം 17.5 ശതമാനം വാർഷിക വളർച്ചാ നിരക്കോടെ 30 ശതകോടി ഡോളർ കവിയുമെന്ന് റിപോർട്ട് സൂചിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New projectdubai municipalityrobotsResidential Buildings
News Summary - Dubai To Get The World’s First Fully Robot-Made Villa & Here’s What We Know So Far!
Next Story