ദുബൈ തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കുടുംബസംഗമം
text_fieldsദുബൈ: തൃശൂർ ജില്ലാ കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കലാപരിപാടികളും കുടുംബസം ഗമവും സംഘടിപ്പിച്ചു. പതിനാലാം വയസ്സിൽ ദുബൈയിൽ എത്തി 52 വർഷത്തെ പ്രവാസ ജീവിതം നയിച് ച ശേഷം നാട്ടിലേക്ക് മടങ്ങുന്ന ദുബൈ തൃശൂർ ജില്ലാ കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗം പി.കെ. അബ്ദുൽ ഖാദറിന്, കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇൻകാസ് യു.എ.ഇ. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് മഹാദേവൻ വാഴശ്ശേരിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.
കൂട്ടായ്മ പ്രസിഡൻറ് ബി.പവിത്രൻ അധ്യക്ഷനായിരുന്നു. കെ.പി.സി.സി. അംഗം വി. ബാബുരാജ് മുഖ്യാതിഥിയായിരുന്നു. ഇൻകാസ് നേതാക്കളായ അഡ്വ. ഹാഷിഖ്, ബി.എ. നാസർ, സി.മോഹൻദാസ്, നസീർ വാടാനപ്പള്ളി, ഫൈസൽ കെ. മുഹമ്മദ്, മുനീർ എടശ്ശേരി, സി.സാദിഖലി, രതീഷ് ഇരട്ടപ്പുഴ, ദീപ അനിൽ, സിന്ധു മോഹൻ, ടോജി മുല്ലശ്ശേരി, സുനിൽ അരുവായ്, ദുബൈ കെ.എം.സി.സി. തൃശൂർ പ്രസിഡൻറ് ജമാൽ മനയത്ത്, നമ്മൾ ചാവക്കാട്ടുകാർ പ്രസിഡൻറ് അക്ബർ, സുലൈമാൻ കറുത്തക്ക തുടങ്ങിയവർ സംസാരിച്ചു. രതീഷ് ഇരട്ടപ്പുഴ, ശരീഫ് പാണ്ടികശാല, സാനി പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ കലാ പരിപാടികളും ഗാനമേളയും അരങ്ങേറി. ജനറൽ സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി സ്വാഗതവും ട്രഷറർ ഫിറോസ് മുഹമ്മദാലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
