Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ ടെ​ന്നി​സ്​...

ദു​ബൈ ടെ​ന്നി​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ ഇ​ന്ന്​ തു​ട​ക്കം

text_fields
bookmark_border
ദു​ബൈ ടെ​ന്നി​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ ഇ​ന്ന്​ തു​ട​ക്കം
cancel
camera_alt

ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​ഓ​പ​ൺ ടെ​ന്നി​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ന്ന ആ​ദ്യ റൗ​ണ്ട്​ ന​റു​ക്കെ​ടു​പ്പ്​

ദു​ബൈ: ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​ഓ​പ​ൺ ടെ​ന്നി​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ ഞാ​യ​റാ​ഴ്ച തു​ട​ക്കം. 25വ​രെ​യാ​ണ്​ വ​നി​ത​വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ. 25ന്​ ​പു​രു​ഷ​വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

ലോ​ക റാ​ങ്കി​ങ്ങി​ൽ ആ​ദ്യ 20ൽ ​നി​ൽ​ക്കു​ന്ന വ​നി​ത താ​ര​ങ്ങ​ളി​ൽ 17 പേ​രും പ​​ങ്കെ​ടു​ക്കു​ന്നു എ​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക​ത. 64 വ​നി​ത താ​ര​ങ്ങ​ളാ​ണു​ള്ള​ത്. ആ​ദ്യ റൗ​ണ്ടി​ന്‍റെ ന​റു​ക്കെ​ടു​പ്പ്​ ശ​നി​യാ​ഴ്ച ദു​ബൈ​യി​ൽ ന​ട​ന്നു. സാ​നി​യ മി​ർ​സ​യു​ടെ അ​വ​സാ​ന ടൂ​ർ​ണ​മെ​ന്‍റ്​ എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ലോ​ക റാ​ങ്കി​ങ്ങി​ലെ ആ​ദ്യ പ​ത്തി​ൽ നി​ൽ​ക്കു​ന്ന ഏ​ഴ് വ​നി​ത​താ​ര​ങ്ങ​ളും ഇ​ത്ത​വ​ണ​ത്തെ ദു​ബൈ ഓ​പ​ണി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. നി​ല​വി​ലെ ചാ​മ്പ്യ​ൻ യെ​ലേ​ന ഒ​സ്റ്റാ​പെ​ങ്കോ, ലോ​ക റാ​ങ്കി​ങ്ങി​ൽ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന ഐ​ഗ സ്വൈ​റ്റ​ക്, ഒ​ൻ​സ് ജാ​ബി​യ​ർ, ജ​സീ​ക്ക പെ​ഗു​ല, ക​രോ​ളി​ൻ ഗാ​ർ​ഷ്യ എ​ന്നി​വ​രാ​ണ് മു​ഖ്യ ആ​ക​ർ​ഷ​ണം.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ദു​ബൈ ഓ​പ​ൺ ഫൈ​ന​ലി​സ്റ്റ് വെ​റോ​ണി​ക കു​ദ​ർ​മെ​റ്റോ​വ, എ​ട്ടാം ന​മ്പ​ർ താ​രം ഡാ​രി​യ ക​സാ​റ്റ്കി​ന, 2017 യു.​എ​സ് ഓ​പ​ൺ ഫൈ​ന​ലി​സ്റ്റ് മാ​ഡി​സ​ൺ കീ​സ്, സ്പാ​നി​ഷ് താ​രം പൗ​ള ബ​ഡോ​സ, ബ്ര​സീ​ലി​ന്‍റെ ഒ​ന്നാം ന​മ്പ​റു​കാ​രി ബി​യാ​ട്രി​സ് ഹ​ദ്ദാ​ദ് എ​ന്നി​വ​രും മാ​റ്റു​ര​ക്കും.

അ​തേ​സ​മ​യം, പ​രി​ക്കി​നെ തു​ട​ർ​ന്ന് സൂ​പ്പ​ർ​താ​രം റാ​ഫേ​ൽ ന​ദാ​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്ന് പി​ന്മാ​റി. ഇ​ടു​പ്പെ​ല്ലി​നു​ണ്ടാ​യ പ​രി​ക്കാ​ണ് റാ​ഫേ​ലി​ന് തി​രി​ച്ച​ടി​യാ​യ​ത്. ഇ​തോ​ടെ ആ​റു​മു​ത​ൽ എ​ട്ടാ​ഴ്ച വ​രെ ന​ദാ​ലി​ന് ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കേ​ണ്ടി​വ​രും.

5000 പേ​ർ​ക്കി​രി​ക്കാ​വു​ന്ന സ്​​റ്റേ​ഡി​യ​ത്തി​ൽ ടി​ക്ക​റ്റ്​ വി​ൽ​പ​ന തു​ട​രു​ക​യാ​ണ്. dubaidutyfreetennischampionships.com എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി ടി​ക്ക​റ്റെ​ടു​ക്കാം. 55 ദി​ർ​ഹം മു​ത​ലാ​ണ്​ നി​ര​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennischampionship
News Summary - Dubai Tennis Championship Begins
Next Story