ദുബൈയിൽ ഡ്രൈവറില്ലാത്ത ടാക്സി ഇന്ന് മുതൽ പരീക്ഷണയോട്ടത്തിന്
text_fieldsദുബൈ: മിന മേഖലയിലെ ആദ്യ ഡ്രൈവറില്ലാ ടാക്സി ദുബൈയിൽ ഞായറാഴ്ച പരീക്ഷണയോട്ടം തുടങ്ങും. ദുബൈ സിലിക്കൺ ഒയാസിസിലെ നിശ്ചിത റൂട്ടുകളിൽ സർവീസ് നടത്തുന്ന ടാക്സി മെട്രോ, ട്രാം എന്നിവയിൽ യാത്ര ചെയ്ത് എത്തുന്നവർക്ക് ഉപകരിക്കുമെന്ന് ദുബൈ റോഡ്^ഗതാഗത അതോറിറ്റി (ആർ.ടി.എ) വ്യക്തമാക്കി.ഞായറാഴ്ച ആരംഭിക്കുന്ന ജൈറ്റക്സ് സാേങ്കതികവിദ്യ വാരത്തിെൻറ വേളയിൽ സർവീസ് നടത്തുന്നതിനാണ് ഉന്നത സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി സ്വയം നിയന്ത്രിത ടാക്സി പുറത്തിറക്കുന്നത്. റോഡിലെ ഗതാഗതവും സാഹചര്യവും വിലയിരുത്തി കാറിെൻറ ചലനങ്ങൾ അറിയിക്കുന്നതിനും കൂട്ടിമുട്ടലുകൾ ഒഴിവാക്കുന്നതിനും വേണ്ടി കാമറകളും സെൻസറുകളും ടാക്സിയിൽ ഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച ശുചീകരണ റോബോട്ടുകളെ അവതരിപ്പിക്കാനും അവധികൃതർക്ക് പദ്ധതിയുണ്ട്. ദുബൈ മെട്രോ സ്റ്റേഷനുകളിലെ ശുചീകരണത്തിനാണ് ഇത്തരം റോേബാട്ടുകളെ നിയോഗിക്കുക. ത്രീഡി പ്രിൻറിങ് സാേങ്കതിക വിദ്യയിലൂടെ നിർമിച്ച ദുബൈ മെട്രോ സ്പെയർ പാർട്സുകൾ പ്രദർശിപ്പിക്കുകയും ചെയ്യും. നിർമിത ബുദ്ധിയിൽ സ്വയം പ്രവർത്തിക്കുകയും ഉപഭോക്താക്കളുശട അന്വേഷണങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്ന ചാറ്റ് ബോട്ട് സംവിധാനവും അവതരിപ്പിക്കും.
സമീപ ഭാവിയിൽ തന്നെ സ്വയം നിയന്ത്രിത വാഹനങ്ങൾ ദുബൈ നഗരത്തിലെ റോഡുകളിലോടുമെന്ന് ആർ.ടി.എ ആഗസ്റ്റിൽ വ്യക്തമാക്കിയിരുന്നു. വൈദ്യുതി, ഹൈബ്രിഡ്, സ്വയം നിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണത്തിനുള്ള മാനദണ്ഡങ്ങൾക്ക് അനുമതി നൽകിയതിന് പിന്നാലെയാണ് ആർ.ടി.എ ഇൗ പ്രഖ്യാപനം നടത്തിയത്. 2030ഒാടെ മൊത്തം യാത്രയുടെ 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങൾ ഉപയോഗിച്ച് നടത്താനാണ് ദുബൈ ലക്ഷ്യം വെക്കുന്നത്.
2016ൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ദുബൈ സ്മാർട്ട് സെൽഫ് ഡ്രൈവിങ് വിഷൻ അവതരിപ്പിച്ചത്.