ടാക്സി നിരക്ക് ദുബൈയിൽ വളരെ കുറവെന്ന് പഠന സൂചിക
text_fieldsദുബൈ: സ്വന്തമായി വാഹനമില്ലാത്ത സാധാരണക്കാർ ദുബൈയിൽ ടാക്സിയെ ആശ്രയിക്കുമെങ്കിലും നെഞ്ചിടിപ്പാണ്. വല്ല ട്രാഫിക് ബ്ലോക്കിലും കുടുങ്ങിക്കിടന്നാലും മീറ്റർ ഒരു മയവും ദയയുമില്ലാതെ ഒാടിക്കൊണ്ടിരിക്കും. ഇറങ്ങുേമ്പാൾ ബ്ലോക്കിൽപെട്ടുകിടന്ന സമയത്തിനു കൂടി ബില്ലും കൊടുക്കേണ്ടി വരും. അങ്ങിനെയാണെങ്കിൽപ്പോലും ടാക്സി നിരക്ക് ഏറ്റവും കുറവുള്ള നഗരങ്ങളിൽ ഒന്നാണെത്രേ ദുബൈ.
ലോകത്തെ 80 ജനപ്രിയ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ വിമാനത്താവളത്തിൽ നിന്ന് നഗരമധ്യത്തിലേക്കുള്ള യാത്രാ നിരക്ക് താരതമ്യം ചെയ്തപ്പോൾ നിരക്ക് കുറവിൽ അഞ്ചാം സ്ഥാനമാണ് ദുബൈക്ക്്.
‘കാർസ്പ്രിംഗ് 2017 ടാക്സി നിരക്ക് സൂചിക’യിൽ കിലോമീറ്റർ നിരക്ക്, വെയ്റ്റിങ് ചാർജ്, വിമാനത്താവളത്തിൽ നിന്ന് നഗരത്തിലേക്കുള്ള നിരക്ക് എന്നിവ വിലയിരുത്തിയാണ് സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്ക് കെയ്റോയിലാണ്. രണ്ടാം സ്ഥാനത്ത് നമ്മുടെ മുംബൈ, ടുനീസും ടള്ളിനും കഴിഞ്ഞാൽ െതാട്ടു പിന്നിൽ ദുബൈയുണ്ട്. 30 ദിർഹം മാത്രമാണ് നഗരമധ്യത്തിലേക്കുള്ള നിരക്ക്. ടോക്കിയോയിലാണ് ആണ് ഏറ്റവും ചിലവേറിയ ടാക്സിയാത്ര. ദുബൈയിൽ നൽകുന്നതിെൻറ 22.7 ഇരട്ടിയാണ് അവിടെ നിരക്ക്.
തുടക്ക വാടകയുടെ കാര്യത്തിൽ ദുബൈയിലെ നിരക്ക് 45ാം സ്ഥാനത്താണ്. ടുനീസിലാണ് ഏറ്റവും കുറവ്. ഒാരോ നഗരത്തിലെയും ടാക്സി ഡ്രൈവർമാർ കൂടുതലായി ഉപയോഗിക്കുന്ന വാഹന മോഡലിനെക്കുറിച്ചും സൂചികയിലുണ്ട്. ടൊയോട്ട കൊറോള്ളയാണ് ദുബൈയിലെ പ്രിയ ടാക്സി. മുംബൈയിൽ ഇത് ഇന്നോവയാണ്.
