Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ടാക്സി 600 കാറുകൾ...

ദുബൈ ടാക്സി 600 കാറുകൾ കൂടി വാങ്ങുന്നു;ജൂലൈ മുതൽ ഘട്ടം ഘട്ടമായി വാഹനങ്ങൾ എത്തും

text_fields
bookmark_border
ദുബൈ ടാക്സി 600 കാറുകൾ കൂടി വാങ്ങുന്നു;ജൂലൈ മുതൽ ഘട്ടം ഘട്ടമായി വാഹനങ്ങൾ എത്തും
cancel
camera_alt

പ്രതീകാത്മക ചിത്രം

ദുബൈ: എമിറേറ്റിലെ മുൻനിര ടാക്സി സേവന ദാതാക്കളായ ദുബൈ ടാക്സി (ഡി.ടി.സി) പുതുതായി 600 ടാക്സി കാറുകൾ കൂടി വാങ്ങുന്നു. ഇതിന്‍റെ മുന്നോടിയായി ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) നടത്തിയ ലേലത്തിൽ 600 പുതിയ നമ്പർ പ്ലേറ്റുകൾ ദുബൈ ടാക്സി സ്വന്തമാക്കി. ജൂലൈ മുതൽ പുതിയ വാഹനങ്ങൾ ഘട്ടം ഘട്ടമായി പുറത്തിറക്കാനാണ്​ കമ്പനിയുടെ തീരുമാനം. പുതിയ കാറുകൾ എത്തുന്നതോടെ കമ്പനിയുടെ മൊത്തം വാഹനങ്ങളുടെ എണ്ണം 6217ൽ നിന്ന്​ 6817 ആയി ഉയരും. കൂടാതെ ദുബൈയിലെ ടാക്സി സേവന രംഗത്ത്​ കമ്പനിയുടെ വിപണി മൂല്യം 47 ശതമാനമായി വർധിക്കുകയും ചെയ്യും. ദുബൈയിലെ ടാക്സി സേവന രംഗത്ത്​ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ഉയർന്ന പ്രവർത്തന ക്ഷമതയും സേവന നിലവാരവും നിലനിർത്തുന്നതിന്‍റെ ഭാഗമായാണ്​ കൂടുതൽ വാഹനങ്ങൾ വാങ്ങാനുള്ള തീരുമാനമെന്ന്​ കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

ദുബൈ ടാക്സിയെ സംബന്ധിച്ച്​ 600 പുതിയ വാഹനങ്ങൾ കൂടി നിരത്തിലെത്തുകയെന്നത്​​ സുപ്രധാനമായ ഒരു നീക്കമാണെന്നും ദുബൈയുടെ ഗതാഗത മേഖലയിൽ തുടരുന്ന വളർച്ചയിൽ കമ്പനിയുടെ ആത്​മവിശ്വാസമാണ്​ പ്രതിഫലിക്കുന്നതെന്നും ഗ്രൂപ്പ്​ സി.ഇ.ഒ മൻസൂർ റഹ്​മ അൽഫലാസി പറഞ്ഞു. എമിറേറ്റിന്‍റെ നഗര വികസനത്തിനൊപ്പം ഗതാഗത സേവനങ്ങളുടെ ആവശ്യകതയും ഉയരുന്ന സാഹചര്യത്തിൽ ദുബൈ ടാക്സിയുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിലാണ്​ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്​. വിശ്വസനീയവും ഉയർന്ന ഗുണനിലവാരവുമുള്ളതുമായ ഗതാഗത സേവനങ്ങൾ നൽകുന്നതിലൂടെ ദുബൈയുടെ വികസനത്തെ പിന്തുണക്കാനുള്ള നടപടികൾ​ തുടരും. പുതിയ വാഹനങ്ങൾ വാങ്ങുന്നതിലൂടെ എമിറേറ്റിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനുള്ള കമ്പനിയുടെ കരുത്ത്​ വർധിക്കും. കൂടാതെ ഓഹരി പങ്കാളികൾക്ക്​ ദീർഘകാല മൂല്യം നൽകാനും കഴിയും. അതോടൊപ്പം ലോക നിലവാരത്തിലുള്ള ഗതാഗത അന്തരീക്ഷം കെട്ടിപ്പടുക്കുകയെന്ന ദുബൈയുടെ അഭിലാഷങ്ങൾക്ക്​ സംഭാവനയേകാനും സാധിക്കുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

ആസ്തികളുടെ ഉപയോഗം പരമാവധി വർധിപ്പിക്കാനും സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്താനും സേവന ഗുണനിലവാരം വർധിപ്പിക്കാനും ദുബൈയിലെ ഏറ്റവും വലിയ ടാക്സി സേവന ദാതാക്കളെന്ന പദവി ശക്​തിപ്പെടുത്താനുമുള്ള തന്ത്രങ്ങളാണ്​ പുതിയ വാഹന വിപുലീകരണ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaidubai taxitaxi caru.a.e
News Summary - Dubai Taxi is purchasing 600 more cars; vehicles will arrive in phases from July
Next Story