Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ടാക്​സികളിൽ ​െഎ...

ദുബൈ ടാക്​സികളിൽ ​െഎ കൗണ്ടർ വരുന്നു; മലയാളത്തിലും സേവനം

text_fields
bookmark_border
ദുബൈ ടാക്​സികളിൽ ​െഎ കൗണ്ടർ വരുന്നു; മലയാളത്തിലും സേവനം
cancel
camera_alt???? ??? ?????? ????????? ??.??.? ?????? ???? ?? ???? ??????????????

ദുബൈ: ദുബൈയിൽ ടാക്​സി കാറുകൾ ഉൾപ്പെടെയുള്ള പൊതു ഗതാഗത വാഹനങ്ങളിൽ പിഴ സ്വീകരിക്കൽ, ഡ്രൈവിങ്​ ലൈസൻസ്​ ലഭ്യമാക ്കൽ തുടങ്ങി നിരവധി സേവനങ്ങൾ നൽകുന്ന മിനി ​െഎ കൗണ്ടറുകൾ സജ്ജീകരിക്കുന്നു. പണം സ്വീകരിക്കലും ഇടപാടി​​െൻറ രശീതി നൽകലും ഒഴികെ സ്​മാർട്ട്​ കിയോസ്​കുകൾ നൽകുന്ന മറ്റെല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതാണ്​ ​െഎ കൗണ്ടറുകൾ. സംശയനിവാരണം വരുത്തുക, പിഴയടക്കുക വാഹന ലൈസൻസ്, ഡ്രൈവർ ലൈസൻസ്​ എന്നിവ​ എടുക്കുക/പുതുക്കുക തുടങ്ങിയ സേവനങ്ങൾ ഇതുവഴി നേടാനാകും. നഷ്​ടപ്പെട്ട വാഹനങ്ങളു​െട രജിസ്​ട്രേഷൻ കാർഡ്​, ഉടമസ്​ഥാവകാശ സർട്ടിഫിക്കറ്റ്​, ​ഇൻഷുറൻസ്​ പ്രീമിയം റീഇ​േമ്പഴ്​സ്​മ​െൻറ്​ സർട്ടിഫിക്കറ്റ്​, നോൽകാർഡ്​^സീസണൽ പാർക്കിങ്​ കാർഡ്​ ടോപ്​ അപ്​ എന്നീ സേവനങ്ങളും ഇതു വഴി നേടാം. മലയാളം, ഇംഗ്ലീഷ്​, ഉറുദു, അറബി, ചൈനീസ്​ ഭാഷകളിൽ സേവനം ലഭ്യമാകും. ആദ്യ ഘട്ടത്തിൽ സ്​മാർട്ട്​ ബസുകൾ, ദുബൈ ഫെറി എന്നിവയിൽ മൂന്ന്​ വീതം, ഉമ്മ്​ റമൂലിലെ കസ്​റ്റമർ ഹാപ്പിനസ്​ ​കേന്ദ്രത്തിൽ നാല്​, ദേര കസ്​റ്റമർ ഹാപ്പിനസ്​ സ​െൻററിൽ മൂന്ന്​ എന്നിങ്ങനെയാണ്​ ​​െഎ കൗണ്ടർ മെഷീനുകൾ സ്​ഥാപിക്കുകയെന്ന്​ ​ദുബൈ റോഡ്​^ഗതാഗത അതോറിറ്റി (ആർ.ടി.എ) ഡയറക്​ടർ ജനറലും എക്​സിക്യൂട്ടീവ്​ ഡയറക്​ടർ ബോർഡ്​ ചെയർമാനുമായ മതാർ അൽ തായർ അറിയിച്ചു. ഭാവിയിൽ 700ഒാളം ടാക്​സികൾ, അൽ ബർഷ, അൽ തവാർ എന്നിവിടങ്ങളിലെ ക്​സറ്റമർ ഹാപ്പിനസ്​ സ​െൻററുകൾ, ചില മാളുകളിലെ ആർ.ടി.എ സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ​െഎ കൗണ്ടറുകൾ സ്​ഥാപിക്കുമെന്ന്​ അദ്ദേഹം വ്യക്​തമാക്കി.


2017നും 2018നും ഇടയിൽ സ്​മാർട്ട്​​ സ്വയം സേവക മെഷീനുകളിലൂടെയുള്ള ഇടപാട്​ 324 ശതമാനം വർധിച്ചതായി മതാർ അൽ തായർ അറിയിച്ചു. സ്വയം സേവക മെഷീനുകളിലൂടെ നടന്ന അത്ര തന്നെ ഇടപാടുകൾ വെബ്​സൈറ്റിലൂടെയും സ്​മാർട്ട്​ ആപ്ലിക്കേഷനിലൂടെയും നടന്നിട്ടുണ്ട്​. 2016നും 2018നും ഇടയിൽ വെബ്​സൈറ്റിലൂടെയും സ്​മാർട്ട്​ ആപ്ലിക്കേഷനിലൂടെയുമുള്ള ഇടപാടുകളുടെ വർധന 111 ശതമാനമാണ്​. 2017ൽ സ്വയം സേവക മെഷീനുകളി 69,811 ഇടപാടുകളാണ്​ നടന്നതെങ്കിൽ 2018ൽ ഇത്​ 296,000 ആയി ഉയർന്നു. വെബ്​സൈറ്റിലൂടെയും ആപ്ലിക്കേഷനിലൂടെയുമുള്ള ഇടപാട്​ 2016ൽ 271,000 ആയിരുന്നു. 2018ൽ ഇത്​ 572,000 ആയി വർധിച്ചു. ദിനംപ്രതി ശരാശരി 2000 ഇടപാടുകളാണ്​ നടന്നത്​. ആർ.ടി.എയുടെ ഏഴ്​ കസ്​റ്റമർ ഹാപ്പിനസ്​ കേന്ദ്രങ്ങളുടെ 2019 ആദ്യ പാദത്തിലെ പ്രവർത്തന മകിവ്​ മതാർ അൽ തായർ അവലോകനം ചെയ്​തു.
അൽ മനാറ സ​െൻററിൽ 1.39 മിനിറ്റ്​, ദേര സ​െൻററിൽ 2.27 മിനിറ്റ്​, അൽ തവാർ സ​െൻററിൽ 37 സെക്കൻറ്​, അൽ ബർഷ സ​െൻററിൽ 2.1 മിനിറ്റ്​ എന്നിങ്ങനെയാണ്​ സേവന പ്രക്രിയക്ക്​ എടുക്കുന്ന ശരാശരി സമയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsdubai taxii counter
News Summary - dubai taxi-i counter-uae-uae news
Next Story