ദുബൈ ടാക്സിക്ക് പ്രിയമേറുന്നു; ഉപയോക്താക്കൾ വർധിച്ചു
text_fieldsദുബൈ: എമിറേറ്റിൽ ടാക്സി ഉപയോഗിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഗണ്യമായ വർധന രേഖപ്പെടുത്തി. ആകെ 11.4 കോടി യാത്രകളാണ് ടാക്സികളിൽ രേഖപ്പെടുത്തിയത്. ഇതുവഴി 19.84 കോടി യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്. കഴിഞ്ഞ15 വർഷത്തിനിടെ ഏറ്റവും കൂടുതൽ വളർച്ച നിരക്ക് രേഖപ്പെടുത്തിയ വർഷമാണ് 2023 എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ടാക്സി മേഖലയുടെ വളർച്ച, എമിറേറ്റിന്റെ പൊതുഗതാഗത രംഗത്ത് ടാക്സിയുടെ പങ്ക് വെളിപ്പെടുത്തുന്നതാണെന്ന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ ആദിൽ ശക്രി പ്രസ്താവനയിൽ പറഞ്ഞു. ടാക്സി സേവനങ്ങളിൽ താമസക്കാരും വിനോദസഞ്ചാരികളും സന്ദർശകരും വിശ്വാസ്യത പുലർത്തുന്നതും വളർച്ചയുടെ ഘടകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച പ്രകടനം ദൃശ്യമായത് ഒക്ടോബർ മാസത്തിലാണ്. ഒരു മാസത്തിനിടെ ഒരു കോടി യാത്രക്കാരാണ് ടാക്സി ഉപയോഗപ്പെടുത്തിയത്.കഴിഞ്ഞ വർഷം 1,160 ടാക്സികളാണ് പുതുതായി നിരത്തിലിറക്കിയത്. നഗരത്തിലെ ടാക്സികളുടെ എണ്ണം 12,532എണ്ണമായി. ടാക്സികളിൽ 10,388എണ്ണവും പരിസ്ഥിതി സൗഹൃദപരമാണ്.രണ്ടു ഷിഫ്റ്റുകളിൽ 27,900 ഡ്രൈവർമാരാണ് ജോലി ചെയ്യുന്നത്. ഓൺലൈൻ ടാക്സി സേവനമായ ‘ഹല ടാക്സി’കളുംവളർച്ച നേടിയിട്ടുണ്ട്.27ശതമാനം വളർച്ചയാണ് ഈ മേഖലയിലുണ്ടായത്. ഓൺലൈൻ രീതി പിന്തുടരുന്നവരുടെ എണ്ണം വർധിക്കുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഓൺലൈൻ ബുക്ക് ചെയ്യുന്ന ടാക്സികളെത്തുന്ന ശരാശരി സമയം 2022ലേതിനേക്കാൾ മെച്ചപ്പെട്ടിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

