ദുബൈ ടാക്സി ഡ്രൈവർമാർ തിരിച്ചുനൽകിയത് കളഞ്ഞുകിട്ടിയ 56 ലക്ഷം ദിർഹം
text_fieldsദുബൈ: കഴിഞ്ഞ വർഷം എമിറേറ്റിലെ ടാക്സി ഡ്രൈവർമാർ തിരിച്ചുനൽകിയത് കളഞ്ഞുകിട്ടിയ 56 ലക്ഷം ദിർഹം. എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റിയുടെ കീഴിലെ 101 ഡ്രൈവർമാരാണ് ഇത്രയും തുക തിരിച്ചേൽപിച്ചത്. 10 ലക്ഷം ദിർഹം വിലയുള്ള വജ്രങ്ങൾ അടങ്ങിയ ബാഗ് ഉൾപ്പെടെ തിരികെ നൽകിയവയിലുണ്ട്. ഒരു ഡ്രൈവർ തന്റെ ടാക്സിയിൽ കണ്ടെത്തിയ 36 ലക്ഷം ദിർഹമും തിരികെ നൽകിയിട്ടുണ്ട്.
പണത്തിന് പുറമെ, 12,410 മൊബൈൽ ഫോണുകൾ, 2,819 ഇലക്ട്രോണിക് ഉപകരണങ്ങൾ, 342 ലാപ്ടോപ്പുകൾ എന്നിവയും ഡ്രൈവർമാർ തിരികെ നൽകിയിട്ടുണ്ട്. ഡ്രൈവർമാരുടെ സത്യസന്ധതയെ ആർ.ടി.എ അധികൃതർ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. സത്യസന്ധത, നല്ല പെരുമാറ്റം, ഉത്തരവാദിത്തം എന്നിവയുടെ മികച്ച മാതൃകകൾ കാണിച്ച് ദുബൈയിലെ ഡ്രൈവർമാർ എല്ലാവർക്കും സന്തോഷം നൽകുന്നതായി അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് അഹ്മദ് ബെസ്റുയാൻ പറഞ്ഞു. ഡ്രൈവർമാരുടെ പെരുമാറ്റം ദുബൈയിലെ ഗതാഗത സംവിധാനങ്ങൾക്ക് നല്ല പ്രതിച്ഛായ സൃഷ്ടിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

