ദുബൈ ടാക്സികളിലെല്ലാം നിരീക്ഷണ കാമറ ഇൗ വർഷം തന്നെ
text_fieldsദുബൈ: നഗരത്തിലോടുന്ന ടാക്സികളിലെല്ലാം ഇൗ വർഷം തന്നെ നിരീക്ഷണ കാമറ സ്ഥാപിക്കും. ദുബൈയിൽ 10,221 ടാക്സികളാണ് സർവീസ് നടത്തുന്നത്. ഡ്രൈവർമാരുടെ പെരുമാറ്റങ്ങൾ നിരീക്ഷിക്കുന്നതിനും ഡ്രൈവിങ് നിലവാരം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് നിരീക്ഷണ സംവിധാനം കർശനമാക്കുന്നതെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) വ്യക്തമാക്കി. ഇതിനകം 6500 ടാക്സികളിൽ കാമറ സ്ഥാപിച്ചുകഴിഞ്ഞതായി ട്രാസ്പോർട് സിസ്റ്റം ഡയറക്ടർ ആദിൽ ഷക്റി പറഞ്ഞു. ഏതെങ്കിലും കോണിൽ നിന്ന് പരാതി ഉയർന്നാൽ കാമറ ഫൂേട്ടജ് പരിശോധിച്ച് സത്യാവസ്ഥ ഉറപ്പുവരുത്താനാവും. യാത്രക്കാരോട് കൂടുതൽ നല്ല രീതിയിൽ ഇടപഴകാൻ ഡ്രൈവർമാർക്ക് നിരീക്ഷണം പ്രചോദനമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടാക്സി യാത്രികരുടെ സുരക്ഷക്ക് ആർ.ടി.എ എന്നും മുഖ്യപരിഗണന നൽകുന്നുണ്ടെന്നും മികച്ച സാേങ്കതിക വിദ്യകൾ വിനിയോഗിച്ച് അവരുടെ സമ്പൂർണ തൃപ്തി ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
