Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right145 കോടി...

145 കോടി ദിർഹമിന്‍റെതാണ്​ ഏറ്റെടുക്കൽ കരാർ; നാഷനൽ ടാക്സിയെ ദുബൈ ടാക്സി ഏറ്റെടുത്തു

text_fields
bookmark_border
145 കോടി ദിർഹമിന്‍റെതാണ്​ ഏറ്റെടുക്കൽ കരാർ; നാഷനൽ ടാക്സിയെ ദുബൈ ടാക്സി ഏറ്റെടുത്തു
cancel
camera_alt

നാഷനൽ ടാക്സിയുടെയും ദുബൈ ടാക്സിയുടെയും പ്രതിനിധികൾ ഏറ്റെടുക്കൽ കരാർ ഒപ്പിടൽ ചടങ്ങിന്​ ശേഷം

ദുബൈ: രാജ്യത്തെ ടാക്സി സേവന രംഗത്ത് ഏറ്റവും വലിയ ലയന പ്രഖ്യാപനവുമായി ദുബൈ ടാക്സി.​ ദുബൈയിൽ ആധിപത്യം ശക്​തിപ്പെടുത്താനും അബൂദബിയിൽ സാന്നിധ്യം ഉറപ്പിക്കാനും ലക്ഷ്യമിട്ട്​ നാഷനൽ ടാക്സിയെ ദുബൈ ടാക്സി ഏറ്റെടുത്തു. 140 കോടി ദിർഹമിനാണ്​ ഏറ്റെടുക്കൽ കരാർ​ ഒപ്പുവെച്ചതെന്ന്​ ദുബൈ മീഡിയ ഓഫിസ്​ റിപോർട്ട്​ ചെയ്തു​. ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെയും അബൂദബി സംയോജിത ഗതാഗത കേന്ദ്ര (ഐ.ടി.സി)ത്തിന്‍റെയും അംഗീകാരങ്ങൾക്ക്​ വിധേയമായി ഈ വർഷം അവസാന പാദത്തോടെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കും. പുതിയ ബാങ്ക്​ വായ്പ നയത്തിലൂടെയായിരിക്കും ഏറ്റെടുക്കുന്നതിനുള്ള ഫണ്ട്​ പൂർണമായും കണ്ടെത്തുകയെന്നാണ്​ വിവരം.

2000ൽ സ്ഥാപിതമായ നാഷനൽ ടാക്സി, ദുബൈ, അബൂദബി, അൽഐൻ എന്നിവിടങ്ങളിലായി ഏകദേശം 2,500 ലൈസൻസുള്ള നമ്പർ പ്ലേറ്റുകളും 2,700ലധികം വാഹനങ്ങളുമുള്ള യു.എ.ഇയിലെ ഏറ്റവും വലിയ സ്വകാര്യ ടാക്സി ഓപ്പറേറ്റർമാരിൽ ഒന്നാണ്. 2025 ജൂലൈ 31 വരെയുള്ള കണക്കുകൾ അനുസരിച്ച്​ 25.4 ദശലക്ഷം ട്രിപ്പുകളാണ്​ കമ്പനി നടത്തിയത്​. 774 ദശലക്ഷം ദിർഹമാണ്​ കമ്പനിയുടെ അറ്റ വരുമാനം. ദേശീയ തലത്തിൽ മികച്ച വരുമാന നേട്ടം കൈവരിക്കുന്നതിനിടയിലാണ്​ ഏറ്റെടുക്കൽ പ്രഖ്യാപനം. നാഷനൽ ടാക്സിയെ ഏറ്റെടുക്കുന്നതോടെ ദുബൈ ടാക്സിയുടെ ദുബൈയിലെ വിപണി വിഹിതം 47 ശതമാനത്തിൽ നിന്ന്​ 57 ശതമാനമായും അബൂദബിയിലേത്​ 12 ശതമാനമായും ഉയരും.

കമ്പനിയെ സംബന്ധിച്ച്​ ഏറ്റെടുക്കൽ നടപടി വളർച്ചയിലെ നാഴികക്കല്ലാണിതെന്ന്​ ദുബൈ ടാക്സി ചെയർമാൻ അബ്​ദുൽ മുഹ്​സിൻ ഇബ്രാഹിം കൽബത്ത്​ വ്യക്​തമാക്കി. ദുബൈയിലെ ടാക്സി സേവന രംഗത്ത്​ മുൻനിരയിലുള്ള ദുബൈ ടാക്സി എമിറേറ്റിലെ ആധിപത്യം ശക്​തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി 600 പുതിയ വാഹനങ്ങൾ കൂടി നിരത്തിലെത്തിക്കുമെന്ന്​ അടുത്തിടെ​ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ജൂലൈയോട്​ കൂടി ഘട്ടം ഘട്ടമായി പുതിയ വാഹനങ്ങൾ എത്തിക്കാനാണ്​ പദ്ധതി. പുതിയ ഇലക്​ട്രിക്​ വാഹനങ്ങളും ഇതിൽ ഉൾപ്പെടും. ബോൾട്ട്​, ഇസെഡ്​ എന്നീ ഇ-ഹെയ്​ലിങ്​ പങ്കാളികളുമായുള്ള സഹകരണവും ഡ്രൈവറില്ലാ വാഹനങ്ങളുടെ സേവനവും ശക്​തിപ്പെടുത്തു​മെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsdubai taxiUAE
News Summary - Dubai Taxi acquires National Taxi in Dh1.45 billion deal
Next Story