Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈയിലെ ഷെയേർഡ് അക്കോമഡേഷൻ അനുവദനീയ മേഖലകൾ ഇവയാണ്...

text_fields
bookmark_border
news
cancel

ദുബൈ: ദുബൈയിൽ ഷെയറിങ് അടിസ്ഥാനത്തിലുള്ള താമസം അനുവദനീയമായ 44ലധികം പ്രദേശങ്ങളുടെ വിവരങ്ങളും പുതിയ നിയമാവലികളും ദുബൈ മുൻസിപ്പാലിറ്റി പുറത്തുവിട്ടു. ചില പ്രദേശങ്ങളിൽ പൂർണമായും, മറ്റു ചിലയിടങ്ങളിൽ നിശ്ചിത ഭാഗങ്ങളിൽ മാത്രവുമാണ് ഷെയേർഡ് അക്കോമഡേഷന് അനുമതിയുള്ളത്.

പൂർണമായും അനുവദനീയമായ മേഖലകൾ

അൽ റാസ്

അൽ ദഗായ / ദഗാത്ത, ദേര

അൽ ബത്തീൻ

സബ്ഖ

ഇയാൽ നാസർ

അൽ മുറാർ

നായിഫ്

അൽ റിഗ്ഗ

അൽ മുതീന

അൽ മുറഖബാത്ത്

റിഗ്ഗ അൽ ബത്തീൻ - ദുബൈ ക്രീക്കിന് സമീപം

ഹോർ അൽ അൻസ്

അൽ വഹീദ, ദേര

അൽ റാശിദിയ

അൽ നഹ്ദ 1 & 2

ഖിസൈസ്

അൽ ത്വവാർ 5

മുഹൈസിന 4

സൂഖ് അൽ കബീർ

ഉമ്മു ഹുറൈർ 1 & 2

അൽ റഫ

കരാമ

ഊദ് മേത്ത

ജുമൈറ 1

അൽ ബദഅ്

അൽ ബർശ 1

അൽ വർഖ 1

നിശ്ചിത ഭാഗങ്ങളിൽ മാത്രം അനുവദനീയമായ മേഖലകൾ

അബു ഹൈൽ

അൽ ബറാഹ

അൽ ഹംരിയ

മൻഖൂൽ

അൽ ജാഫിലിയ

അൽ ഹുദൈബിയ

അൽ സത്‌വ

പോർട്ട് സഈദ്

ഹോർ അൽ അൻസ് ഈസ്റ്റ്

അൽ മംസാർ

അൽ ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയ 1, 2, 3, 4, 5

കുടുംബങ്ങൾക്ക് മാത്രം അനുവദിച്ച മേഖലകൾ

ശൈഖ് സായിദ് റോഡ്

ജുമൈറ റോഡ്

അൽ വസൽ റോഡ്

ബനിയാസ് റോഡ്

തുടങ്ങിയ പ്രധാന റോഡുകളിലേക്ക് അഭിമുഖമായി വരുന്ന കെട്ടിടങ്ങളിലും പ്ലോട്ടുകളിലും കുടുംബങ്ങൾക്കായുള്ള താമസത്തിന് മാത്രമേ അനുമതിയുള്ളൂ. ഈ റോഡുകളിലെ അപാർട്ട്‌മെന്‍റുകളിലോ വില്ലകളിലോ ഷെയറിങ് സംവിധാനം അനുവദിക്കപ്പെടുകയാണെങ്കിൽ തന്നെ അത് കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തണം. ബാച്ചിലേഴ്സിനോ സിംഗിൾ വ്യക്തികൾക്കോ വേണ്ടിയുള്ള കൂട്ടായ താമസം ഈ മേഖലകളിൽ അനുവദിക്കില്ല.

പ്രധാന നിയമങ്ങൾ:

വിഭാഗങ്ങൾ: വ്യക്തികൾക്കുള്ള താമസ സൗകര്യം, കുടുംബങ്ങൾക്കുള്ള താമസം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഒരു റെസിഡൻഷ്യൽ യൂനിറ്റിൽ ഈ രണ്ട് വിഭാഗങ്ങളും ഒരുമിച്ച് താമസിക്കാൻ അനുവദിക്കില്ല.

സ്ഥലസൗകര്യം: ഒരു വ്യക്തിക്ക് കുറഞ്ഞത് അഞ്ച് ചതുരശ്ര മീറ്റർ ബെഡ്‌റൂം സ്ഥലം ഉണ്ടായിരിക്കണം. കൂടാതെ അനുയോജ്യമായ അടുക്കള, ബാത്ത്‌റൂം, ഡൈനിങ്, അലക്കു സൗകര്യങ്ങൾ എന്നിവ നിർബന്ധമാണ്.

പെർമിറ്റും പിഴയും: ഷെയേർഡ് ഹൗസിങ്ങായി പ്രവർത്തിക്കാൻ പ്രത്യേക പെർമിറ്റ് ആവശ്യമാണ്. നിലവിലുള്ള കെട്ടിടങ്ങൾക്ക് പുതിയ നിയമങ്ങൾ പാലിക്കാൻ 2027 സെപ്റ്റംബർ 8 വരെ സമയം അനുവദിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ നടത്തുന്നവർക്ക് 500 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴ ലഭിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai specifies permitted shared accommodation areas
Next Story