Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅനന്തരാവകാശ...

അനന്തരാവകാശ കേസുകൾക്ക്​ ദുബൈയിൽ പുതിയ കോടതി

text_fields
bookmark_border
അനന്തരാവകാശ കേസുകൾക്ക്​ ദുബൈയിൽ പുതിയ കോടതി
cancel
Listen to this Article

ദുബൈ: അനന്തരാവകാശവുമായി ബന്ധപ്പെട്ട കേസുകൾ കേൾക്കുന്നതിനും പരിഹാരം കാണുന്നതിനും ദുബൈയിൽ പുതിയ കോടതി പ്രവർത്തനമാരംഭിക്കുന്നു. നിയമസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നത്​ ലക്ഷ്യംവെച്ച്​ യു.എ.ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ദുബൈ ഉപ ഭരണാധികാരിയുമായ ശൈഖ്​ മക്​തൂം ബിൻ മുഹമ്മദാണ്​ തീരുമാനം പ്രഖ്യാപിച്ചത്​. കോടതി വ്യവഹാരങ്ങളുടെ സമയം ലാഭിക്കുകയും നിയമനടപടികൾ എളുപ്പമാക്കുകയും കുടുംബബന്ധങ്ങൾ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യലാണ്​ കോടതി രൂപീകരണത്തിലൂടെ ലക്ഷ്യമാക്കുന്നത്​.

അഞ്ചുലക്ഷം ദിർഹത്തിൽ കൂടുതലുള്ള അനന്തരാവകാശവുമായി ബന്ധപ്പെട്ട കേസുകൾ മാത്രമാണ്​ ഈ കോടതി പരിഗണിക്കുക. കേസ്​ രജിസ്റ്റർ ചെയ്ത്​ 30ദിവസത്തിനകം വാദം ആരംഭിക്കണമെന്നും ഒരു വർഷത്തിനകം വിധി പറയണമെന്നും നിർദേശിച്ചിട്ടുണ്ട്​. കോടതി പുറപ്പെടുവിക്കുന്ന വിധികൾ അന്തിമമായിരിക്കും.

എന്നാൽ ഹരജി സമർപ്പിച്ച്​ വിധിയിൽ അപ്പീൽ നൽകാൻ സാധിക്കുമെന്നും അധികൃതർ വ്യക്​തമാക്കി. അനന്തരവകാശവുമായി ബന്ധപ്പെട്ട്​ തൊഴിൽ, സിവിൽ, വാണിജ്യ, സ്വത്ത് കേസുകളെല്ലാം ഈ കോടതിക്ക്​ പരിഗണിക്കാനാവും. കേസിന്‍റെ വ്യവഹാര കാലയളവ് ചില പ്രത്യേക സാഹചര്യങ്ങളിലും കോടതി മേധാവിയുടെ അംഗീകാരത്തോടെയും മാത്രമേ നീട്ടാൻ കഴിയൂ. പുതിയ കോടതിയിൽ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സെഷൻസ്, അപ്പീൽ, ഫസ്റ്റ് ഇൻസ്റ്റൻസ് എന്നീ കോടതികളിൽ നിന്നുള്ള ജഡ്ജിമാരുടെ ഒരു പാനലാണ്​ രൂപീകരിക്കുകയെന്ന്​ ദുബൈ മീഡിയ ഓഫീസ്​ ​വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiSpecial inheritance court
News Summary - Dubai: Special inheritance court announced
Next Story