ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ അഞ്ചിന് തുടങ്ങും
text_fieldsദുബൈ: മേഖലയിലെ ഏറ്റവും വലിയ ഷോപ്പിങ് മഹോത്സവമായ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡി.എസ്.എഫ്) 31ാമത് എഡിഷൻ ഡിസംബർ അഞ്ചിന് തുടങ്ങും. ദുബൈ ടൂറിസം വകുപ്പിന്റെ ഭാഗമായ ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആർ.ഇ) ആണ് ഡി.എസ്.എഫിന് നേതൃത്വം നൽകുന്നത്. 2026 ജനുവരി 11 വരെ നീളുന്ന ഷോപ്പിങ് ഉത്സവത്തിൽ ഇത്തവണ സന്ദർശകരെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്.
38 ദിവസം നീളുന്ന പരിപാടിയിൽ 200 ദിർഹമിന് ഷോപ്പിങ് നടത്തുന്നവരിൽ ഓരോ ദിവസവും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിസാൻ കാറും ഒരു ലക്ഷം ദിർഹം ക്യാഷ് പ്രൈസും സമ്മാനയി നൽകും. അവസാന ദിനം നടക്കുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നയാൾക്ക് നാല് ലക്ഷം ദിർഹമാണ് സമ്മാനം. എല്ലാ ആഴ്ചയിലും നടക്കുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് 26 ലക്ഷം ദിർഹം വിലവരുന്ന സ്വർണം സമ്മാനമായി നൽകും.ദുബൈയിൽ താമസക്കാർക്കും സന്ദർശകർക്കും 100 ദിർഹം വിലയുള്ള റാഫിൾ ടിക്കറ്റുകൾ ഇപ്പോൾ വാങ്ങാം. ട്രാഫിക് ആൻഡ് വെഹിക്ൾ റജിസ്ട്രേഷൻ സെന്ററുകൾ, ഇനോക് സ്റ്റേഷനുകൾ, സൂം സ്റ്റോറുകൾ, ഓട്ടോപ്രോ സർവിസ് ഔട്ട് ലെറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

