Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ ഷോ​പ്പി​ങ്​...

ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ലി​ന്​ ഇ​ന്ന്​ കൊ​ടി​യി​റ​ങ്ങും

text_fields
bookmark_border
Dubai Shopping Festival
cancel
camera_alt

ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി പോ​യ​ന്‍റെ​യി​ൽ ന​ട​ന്ന വെ​ടി​ക്കെ​ട്ട്

ദു​ബൈ: ദു​ബൈ​യു​ടെ വ്യാ​പാ​ര മേ​ഖ​ല​ക്ക്​ കൂ​ടു​ത​ൽ ഉ​ണ​ർ​വ്​ പ​ക​ർ​ന്ന്​ ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ലി​ന്​ ഞാ​യ​റാ​ഴ്ച സ​മാ​പ​നം. ന​ഗ​ര​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ലോ​കോ​ത്ത​ര ഷോ​പ്പി​ങ്​ അ​നു​ഭ​വം പ​ക​ർ​ന്നാ​ണ്​ ദു​ബൈ ഫെ​സ്റ്റി​വ​ൽ​സ്​ ആ​ൻ​ഡ്​ റീ​ട്ടെ​യി​ൽ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റി​ന്‍റെ (ഡി.​എ​ഫ്.​ആ​ർ.​ഇ) നേ​തൃ​ത്വ​ത്തി​ൽ ഡി.​എ​സ്.​എ​ഫി​ന്‍റെ 28ാം സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​ത്. അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​യെ​ത്തി​യെ​​ങ്കി​ലും മോ​ശ​മ​ല്ലാ​ത്ത ക​ച്ച​വ​ട​മാ​ണ്​ ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന​ത്.

പു​തു​വ​ത്സ​രം, ക്രി​സ്മ​സ്​ തു​ട​ങ്ങി​യ ആ​ഘോ​ഷ ദി​ന​ങ്ങ​ളി​ലാ​ണ്​ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ക​ച്ച​വ​ടം ന​ട​ന്ന​ത്. ഡി.​എ​സ്.​എ​ഫി​ന്‍റെ ഭാ​ഗ​മാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ക​ച്ച​വ​ടം വ​ർ​ധി​ച്ചി​രു​ന്നു. മ​ല​യാ​ളി​ക​ളു​ടെ അ​ട​ക്കം സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന്​ നി​ര​വ​ധി സ്വ​ർ​ണ സ​മ്മാ​ന​ങ്ങ​ളാ​ണ്​ ഈ ​കാ​ല​യ​ള​വി​ൽ പ്ര​വാ​സി​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ 10ല​ക്ഷം ദി​ർ​ഹം, ഒ​രു കി​ലോ സ്വ​ർ​ണം, ഡൗ​ൺ​ടൗ​ൺ ദു​ബൈ​യി​ൽ അ​പാ​ർ​ട്ട്‌​മെ​ന്‍റ്​ തു​ട​ങ്ങി നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ​ ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രു​ന്നു​.

ആ​കെ സ​മ്മാ​ന​ങ്ങ​ളു​ടെ മൂ​ല്യം നാ​ലു കോ​ടി ദി​ർ​ഹം വ​രും. യു.​എ.​ഇ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ‘ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ശൈ​ത്യ​കാ​ലം’ എ​ന്ന ത​ല​ക്കെ​ട്ടി​ലെ ടൂ​റി​സം കാ​മ്പ​യി​നി​ലേ​ക്ക്​ സ​ന്ദ​ർ​ക​രെ ആ​സ്വ​ദി​ക്കാ​നും വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഷോ​പ്പി​ങി​ന്​ പു​റ​മെ ന​ഗ​ര​ത്തി​ലു​ട​നീ​ളം വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ൾ, സം​ഗീ​ത​ക​ച്ചേ​രി​ക​ൾ, അ​ല​ങ്കാ​ര​ങ്ങ​ൾ, വെ​ടി​ക്കെ​ട്ട്, ലൈ​റ്റ്​ ഫെ​സ്റ്റ്​ എ​ന്നി​വ അ​ര​ങ്ങേ​റി​യി​രു​ന്നു. ഫാ​ഷ​ൻ എ​ക്‌​സ്‌​ക്ലൂ​സീ​വ് ഷോ​പ്പി​ങ്​ ഡീ​ലു​ക​ൾ, ഹോ​ട്ട​ൽ ഓ​ഫ​റു​ക​ൾ, ന​റു​ക്കെ​ടു​പ്പു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ക​ർ​ഷ​ണീ​യ ഘ​ട​ക​ങ്ങ​ളും ഉ​ൾ​പെ​ടു​ത്തി. ഇ​ത്ത​വ​ണ ഡ്രോ​ൺ​സ്​ ലൈ​റ്റ്​ ഷോ​യും ന​ട​ന്നു. ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്ക് ദു​ബൈ സ​ന്ദ​ർ​ശി​ക്കാ​നും ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ ആ​സ്വ​ദി​ക്കാ​നു​മു​ള്ള അ​വ​സ​രം കൂ​ടി​യാ​യി​രു​ന്നു ഡി.​എ​സ്.​എ​ഫ്.

ഫെ​സ്റ്റി​വ​ലി​ന്‍റെ അ​വ​സാ​ന​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വ​മ്പ​ൻ ഓ​ഫ​റു​ക​ളാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലു​ട​നീ​ളം 2,000ല​ധി​കം സ്റ്റോ​റു​ക​ളി​ൽ 500ല​ധി​കം ബ്രാ​ൻ​ഡു​ക​ൾ​ക്ക്​ വി​ല​ക്കു​റ​വ്​ ല​ഭി​ക്കും. റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ 90 ശ​ത​മാ​നം വ​രെ കി​ഴി​വും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഡി​സ്‌​കൗ​ണ്ടു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai shopping festivalUAE
News Summary - Dubai Shopping Festival kicks off today
Next Story