Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​വേ​ശം വി​ത​റി ദു​ബൈ...

ആ​വേ​ശം വി​ത​റി ദു​ബൈ ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ

text_fields
bookmark_border
ആ​വേ​ശം വി​ത​റി ദു​ബൈ ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ
cancel

ദു​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ ഷോ​പ്പി​ങ് ഉ​ത്സ​വ​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ദു​ബൈ ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ(​ഡി.​എ​സ്.​എ​ഫ്) ആ​രം​ഭി​ച്ചു. ഡ്രോ​ൺ ഷോ​ക​ൾ മു​ത​ൽ മി​ന്നി​ത്തി​ള​ങ്ങു​ന്ന ഇ​ൻ​സ്റ്റാ​ലേ​ഷ​നു​ക​ൾ വ​രെ ഉ​ൽ​സ​വ​ച്ഛാ​യ ന​ൽ​കി​യ ച​ട​ങ്ങി​ലാ​ണ്​ ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ നി​ര​വ​ധി പു​തു​മ​ക​ളോ​ടെ​യാ​ണ്​ ഇ​ത്ത​വ​ണ​യും ഫെ​സ്റ്റി​വ​ൽ എ​ത്തി​യി​ട്ടു​ള്ള​ത്. ഡി​സം​ബ​ർ 10 മു​ത​ൽ ജ​നു​വ​രി 14 വ​രെ എ​ല്ലാ രാ​ത്രി​യി​ലും 800ല​ധി​കം ഡ്രോ​ണു​ക​ൾ ബ്ലൂ​വാ​ട്ട​റി​ന് മു​ക​ളി​ൽ ര​ണ്ട് ത​വ​ണ ഷോ ​അ​വ​ത​രി​പ്പി​ക്കും. രാ​ത്രി 8നും 10​നു​മാ​ണ്​ ഡ്രോ​ൺ ഷോ ​ന​ട​ക്കു​ക.

ദു​ബൈ​യി​ലെ മു​ത്തി​ന്‍റെ പ്ര​ധാ​ന്യം വി​വ​രി​ക്കു​ന്ന​തും ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള​തു​മാ​യ ര​ണ്ട്​ സ്​​റ്റോ​റി​ക​ളാ​ണ്​ ഷോ​യി​ൽ വി​ഷ​യ​മാ​വു​ക. ​ദു​​ബൈ ഗോ​ൾ​ഡ്​ സൂ​ഖ്, പാം ​ജു​മൈ​റ​യി​ലെ വെ​സ്റ്റ്​ ബീ​ച്ച്, അ​ൽ സീ​ഫ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​വി​ധ ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ളും ഒ​രു​ക്കും. ദു​ബൈ​യി​ലെ 40 ഓ​ളം അ​ബ്ര​ക​ളി​ൽ നി​യോ​ൺ ലൈ​റ്റി​ങു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്യും. ഇ​ത്​ ക്രീ​ക്കി​ലെ രാ​ത്രി കാ​ഴ്ച മ​നോ​ഹ​ര​മാ​ക്കും.

ഡി.​എ​സ്.​എ​ഫി​ന്‍റെ 29ാം പ​തി​പ്പ്​ ദു​ബൈ ഫെ​സ്റ്റി​വ​ല്‍സ് ആ​ന്‍ഡ് റീ​ട്ടെ​യി​ൽ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 38 ദി​വ​സം നീ​ളു​ന്ന ഫെ​സ്റ്റി​വ​ൽ ലോ​ക​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ റീ​ട്ടെ​യി​ൽ ഫെ​സ്റ്റി​വ​ലാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ലി​ന്‍റെ സ​മ​യ​ത്ത് എ​ല്ലാ ദി​വ​സ​വും ആ​വേ​ശ​ക​ര​മാ​യ പ​രി​പാ​ടി​ക​ള്‍ കാ​ണി​ക​ള്‍ക്ക് അ​നു​ഭ​വി​ക്കാ​ന്‍ സാ​ധി​ക്കും. പ്ര​ദേ​ശി​ക​വും ആ​ഗോ​ള​വു​മാ​യ ബ്രാ​ൻ​ഡു​ക​ളു​ടെ പ്ര​മോ​ഷ​നു​ക​ളും റീ​ട്ടെ​യി​ൽ ഡീ​ലു​ക​ളും, വ്യ​ത്യ​സ്ത വി​നോ​ദ​ങ്ങ​ൾ, പോ​പ്പ്-​അ​പ്പ് മാ​ർ​ക്ക​റ്റു​ക​ൾ, ഡൈ​നി​ങ്​ അ​നു​ഭ​വ​ങ്ങ​ൾ, ക​ലാ ഇ​വ​ന്റു​ക​ൾ എ​ന്നി​വ​യും ഉ​ൽ​സ​വ​ത്തി​ന്​ മാ​റ്റു​കൂ​ട്ടും. അ​തോ​ടൊ​പ്പം 20ല​ക്ഷം ദി​ർ​ഹം, നി​സാ​ർ പ​ട്രോ​ൾ വി6 ​കാ​ർ, 25കി​ലോ സ്വ​ർ​ണം തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Shopping FestivalPalm JumeirahDubai Gold Souq
News Summary - Dubai Shopping Festival
Next Story