കേരളത്തെ സഹായിക്കാൻ യു.എ.ഇ ഭരണകൂടവും
text_fieldsദുബൈ: േകരളത്തെ സഹായിക്കാൻ പ്രവാസി സമൂഹത്തിനൊപ്പം യു.എ.ഇ ഭരണാധികാരികളും രംഗത്ത്. പ്രളയ ദുരിത ബാധിതകരെ സഹായിക്കാൻ ആദ്യപടിയായി യു.എ.ഇ ഉന്നത തല സമിതിക്ക് തന്നെ രൂപം നൽകി. യുദ്ധവും ക്ഷാമവും കെടുതിയും നേരിടുന്ന പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എമിറേറ്റ്സ് റെഡ്ക്രസൻറ് മുഖേന സഹായങ്ങൾ എത്തിക്കാനാണ് പദ്ധതി.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ ൈവസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ കേരളത്തിന് െഎക്യദാർഢ്യമറിയിച്ച് ഇന്ത്യൻ രാഷ്ട്രപതിക്ക് സന്ദേശമയച്ചു.
സർക്കാർ തീരുമാനം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ യു.എ.ഇ ൈവസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും കേരളത്തിനു വേണ്ടി സമൂഹമാധ്യമത്തിൽ ആഹ്വാനം നടത്തി. ഇംഗ്ലീഷ്, അറബി, മലയാളം ഭാഷകളിൽ ട്വിറ്ററും ഫേസ്ബുക്കും മുഖേന പുറത്തു വന്ന ശൈഖ് മുഹമ്മദിെൻറ പ്രസ്താവന പതിനായിരങ്ങളാണ് ഇതിനകം പങ്കുവെച്ചത്. യു.എ.ഇയുമായി ഏറ്റവും അടുപ്പമുള്ള കേരളത്തെ ആപത്കാലത്ത് സഹായിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന് സഹായ ആഹ്വാനത്തിൽ ശൈഖ് മുഹമ്മദ് എടുത്തു പറഞ്ഞു.
ലോകത്തെ ഏറ്റവും ജനപിന്തുണയും സ്വാധീനവുമുള്ള ഭരണാധികാരികളിൽ മുൻനിരയിലുള്ള ശൈഖ് മുഹമ്മദിെൻറ ഇടപെടൽ അറബ് മേഖലയിലെ കോർപറേറ്റ് കമ്പനികളിൽ മുതൽ ലേബർ ക്യാമ്പുകളിൽ വരെ ചലനമുണ്ടാക്കും. ഏതു സഹായവും നൽകാൻ സന്നദ്ധമാണെന്നറിയിച്ചും ഉദാരതക്ക് നന്ദി പറഞ്ഞും വിവിധ ദേശക്കാരായ നിരവധി പേർ രംഗത്തുണ്ട്. യു.എ.ഇ സുപ്രിം കൗൺസിൽഅംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ മുഹമ്മദ് അൽ ഖാസിമി നാലു കോടി രൂപ അടിയന്തിര ധനസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കൂടുതൽ പിന്തുണയും ദുരിതാശ്വാസ വസ്തുക്കളും ഷാർജ ചാരിറ്റിയുടെ പിന്തുണയോടെ വരുംദിവസങ്ങളിൽ കേരളത്തിലെത്തും.
സഹോദരീ സഹോദരൻമാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു, ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുത്. pic.twitter.com/9h0nSDUhBf
— HH Sheikh Mohammed (@HHShkMohd) August 17, 2018
ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാൻ ഏവരോടും ഞങ്ങൾ അഭ്യർഥിക്കുന്നു. യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അൽ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദർഭത്തിൽ. pic.twitter.com/fixJX02bV4
— HH Sheikh Mohammed (@HHShkMohd) August 17, 2018
ട്വീറ്റിെൻറ പൂർണരൂപം:
സഹോദരീ സഹോദരൻമാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു, ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുത്. ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാൻ ഏവരോടും ഞങ്ങൾ അഭ്യർഥിക്കുന്നു.
യു.എ.ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അൽ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദർഭത്തിൽ. ദുരിത ബാധിതരെ സഹായിക്കാൻ യു എ ഇ യും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കും. അടിയന്തര സഹായം നൽകാൻ ഞങ്ങൾ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.ദുരിത ബാധിതരെ സഹായിക്കാൻ യു എ ഇ യും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കും. അടിയന്തര സഹായം നൽകാൻ ഞങ്ങൾ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. pic.twitter.com/GX8ZL2JPAx
— HH Sheikh Mohammed (@HHShkMohd) August 17, 2018
ദുരിതത്തിൽ അനുശോചിച്ച് യു.എ.ഇ പ്രസിഡൻറ്
കേരളത്തിലുണ്ടായ പ്രളയത്തിെൻറ ഇരകൾ അനുഭവിച്ച ദുരിതത്തിൽ അനുശോചിച്ച് യു.എ.ഇ പ്രസിഡൻറ് ൈശഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഇന്ത്യൻ പ്രസിഡൻറ് രാംനാഥ് കോവിന്ദിന് സന്ദേശമയച്ചു. ദുരന്തത്തിൽ സഹാനുഭൂതി പ്രകടിപ്പിച്ച ശൈഖ് ഖലീഫ പരിക്കേറ്റവർ പെെട്ടന്ന് രോഗമുക്തരാകെട്ടയെന്നും ആശംസിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവരും സമാന സന്ദേശങ്ങൾ ഇന്ത്യൻ പ്രസിഡൻറിന് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
