ദുബൈ-ഷാർജ ഗതാഗതം എളുപ്പമാക്കാൻ പുതിയ വരി
text_fieldsഷാർജ: ദുബൈ-ഷാർജ ഗതാഗതം എളുപ്പമാക്കുന്ന പുതിയ ലൈൻ തുറന്നു. അൽ ഇത്തിഹാദ് റോഡിൽനിന്നാണ് 600 മീറ്റർ നീളമുള്ള പുതിയ എക്സിറ്റ് തുറന്നത്. അൽഖാനിലേക്ക് ഈ എക്സിറ്റ് വഴി പ്രവേശിക്കാൻ കഴിയും. നേരത്തെ ഒരു എക്സിറ്റ് മാത്രമായിരുന്നു അൽഖാനിലേക്കുണ്ടായിരുന്നത്. പുതിയ എക്സിറ്റ് വന്നതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതു സംബന്ധിച്ച വിഡിയോ പുറത്തുവിട്ടത്
. ഷാർജ-ദുബൈ യാത്ര രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്കിലകപ്പെടാറുണ്ട്. ഇതിന് അൽപമെങ്കിലും ആശ്വാസം പകരാൻ പുതിയ ലൈനിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. ഇവിടെ നടപ്പാതയും പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.