ദുബൈ–ഷാർജ ബസ് സർവിസ് വീണ്ടും തുടങ്ങി
text_fieldsമാസങ്ങൾക്ക് ശേഷം ദുബൈ-ഷാർജ ബസ് സർവീസ് ആരംഭിച്ചപ്പോൾ ചിത്രം: സിറാജ് വി.പി. കീഴ്മാടം
ദുബൈ: കോവിഡ് വ്യാപനം മൂലം നിർത്തിവെച്ച ദുബൈ-ഷാർജ ബസ് സർവിസ് വീണ്ടും തുടങ്ങിയതായി ആർ.ടി.എ അറിയിച്ചു. ദുബൈ -ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റികൾ സഹകരിച്ച് നടത്തുന്ന മൂന്നു റൂട്ടുകളാണ് പുനരാരംഭിച്ചത്. രണ്ടു റൂട്ടുകളിൽ ഞായറാഴ്ച സർവിസ് തുടങ്ങി. മൂന്നാമത്തെ റൂട്ടിൽ രണ്ടാഴ്ചക്കുള്ളിൽ ഓടിത്തുടങ്ങും.
ദുബൈ യൂനിയൻ മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈ ബസ് സ്റ്റേഷനിലേക്കും (E 303) ദുബൈ അബൂഹൈൽ മെട്രോ സ്റ്റേഷനിൽനിന്ന് അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്കുമുള്ള (E 307 A) സർവിസാണ് തുടങ്ങിയത്. ഇത്തിസാലാത്ത് മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ മുവൈല ബസ് സ്റ്റേഷനിലേക്കുള്ള (E315) സർവിസ് രണ്ടാഴ്ചക്കുള്ളിൽ തുടങ്ങുമെന്ന് ആർ.ടി.എ പ്ലാനിങ് ഡയറക്ടർ അദെൽ ഷർകി പറഞ്ഞു.
ദുബൈയിലെ മൂന്നു മെട്രോ സ്റ്റേഷനുകളെയും ഷാർജയിലെ രണ്ടു പ്രധാന ബസ് സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന റൂട്ടുകൾ യാത്രക്കാർക്ക് ഉപകാരപ്രദമാകും.ഒരു എമിറേറ്റിൽ താമസിക്കുകയും മറ്റൊരു എമിറേറ്റിൽ ജോലി ചെയ്യുകയും ചെയ്യുന്നവർക്കാണ് ഈ സർവിസ് പ്രയോജനപ്പെടുന്നത്. കോവിഡ് മുൻകരുതൽ നടപടികളെല്ലാം ബസ് യാത്രക്കാർക്കും ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

