ദുബൈ ജീവിതം സുരക്ഷാ നിർഭരമെന്ന് നഗരവാസികൾ
text_fieldsദുബൈ: എമിറേറ്റിലെ താമസക്കാരിൽ 95.3 ശതമാനം പേരും ദുബൈയിൽ സുരക്ഷ അനുഭവിക്കുന്നുവെന്ന് സർവേ ഫലം. ദുബൈ പൊലീസിെൻറ പൊതുജനാഭിപ്രായ സർവേ സെൻററും കുറ്റാന്വേഷണ വിഭാഗവും ചേർന്നാണ് പഠനം നടത്തിയത്.
അറബികളും ഏഷ്യക്കാരും ഉൾപ്പെടെ വിവിധ രാജ്യക്കാരായ 2716 പേരാണ് സർവേയിൽ പ്രതികരിച്ചതെന്ന് കുറ്റാന്വേഷണ വിഭാഗം മേധാവി മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി വ്യക്തമാക്കി.
ദുബൈയുടെ വിവിധ ഭാഗങ്ങളിൽ വിവിധ സമയങ്ങളിലായി എത്രമാത്രം സുരക്ഷ അനുഭവിക്കുന്നു എന്നതാണ് ജനങ്ങളിൽ നിന്ന് അന്വേഷിച്ചെടുത്തതെന്ന് സർവേ സെൻറർ ഡയറക്ടർ ലഫ്. കേണൽ ഫൈസൽ അൽ ഖൈമാറി പറഞ്ഞു. താമസ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, പാർക്കുകൾ, ആരാധനാലയങ്ങൾ എന്നിവ സംബന്ധിച്ചെല്ലാം ചോദ്യങ്ങളുണ്ടായിരുന്നു. രാത്രിയും പകലും ഒരുപോലെ സുരക്ഷിതത്വം ലഭിക്കുന്നുവെന്ന് 94.3 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 95.8 ശതമാനം പേർ കുറ്റകൃത്യങ്ങളെക്കുറിച്ച് ഇവിടെ ആകുലതകളേയില്ല എന്ന നിലപാടുകാരാണ്. അവധി ദിവസങ്ങളിലുൾപ്പെടെ എല്ലായിടത്തും മികച്ച പൊലീസ് സാന്നിധ്യമുണ്ട് എന്നാണ് 96.4 ശതമാനം പേർ വിലയിരുത്തിയത്. നീതിന്യായ വ്യവസ്ഥയിൽ 97.8 ശതമാനം പേരും വിശ്വാസം രേഖപ്പെടുത്തുന്നു.
200 ലേറെ ദേശീയതകളിൽ നിന്നുള്ള ജനങ്ങൾ സന്തോഷത്തോടെയും ഒത്തൊരുമയോടെയും ജീവിക്കുകയും സുരക്ഷാ ബോധത്തിന് ശക്തി പകരുകയും ചെയ്യുന്നുണ്ട്. ജനങ്ങളിെല സമാധാനപൂർണമായ സഹവാസത്തിന് പൊലീസ് ഉറപ്പാക്കുന്ന സുരക്ഷയും നീതിന്യായ സംവിധാനത്തെക്കുറിച്ചുള്ള വിശ്വാസവും മികച്ച പങ്കുവഹിക്കുന്നു.
രാത്രി പുറത്തിറങ്ങുന്നതിൽ െതല്ലും അരക്ഷിത ബോധം തോന്നാറില്ല എന്നാണ് സർവേയിൽ പെങ്കടുത്ത ഏതാണ്ടെല്ലാ സ്ത്രീകളും വ്യക്തമാക്കിയത്. ബാഗിെൻറ സിപ് പോലുമിടാതെ സഞ്ചരിക്കാമെന്നാണ് മറ്റൊരാൾ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
