ദുബൈ സ്‌കൂൾസ് ഗെയിംസ്: ജെംസ് മോഡേൺ അക്കാദമിയും ക്രെഡൻസ് ഹൈസ്‌കൂളും ജേതാക്കൾ
text_fieldsദുബൈ: ആറാമത് പതിപ്പിലെ മിഡിയ ദുബൈ സ്‌കൂൾസ് ഗെയിംസ് സമാപിച്ചു. ജെംസ് മോഡേൺ അക്കാദമിയും ക്രെഡൻസ് ഹൈസ്‌കൂളും ചാമ്പ്യൻ പട്ടം സ്വന്തമാക്കി. 195 സ്‌കൂളുകളിൽ നിന്നായി 14,654 വിദ്യാർഥികൾ ഗെയിംസിൽ പങ്കെടുത്തു.
പ്രൈമറി വിഭാഗത്തിലെ ഓവറോൾ സ്‌കൂൾ ചാമ്പ്യൻ പട്ടവും ടീം സ്‌പോർട്‌സ് കിരീടവും ജെംസ് മോഡേൺ അക്കാദമി സ്വന്തമാക്കി. സെക്കൻഡറി വിഭാഗത്തിൽ ക്രെഡൻസ് ഹൈസ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി. സെക്കൻഡറി ടീം സ്‌പോർട്‌സിൽ ദി വിൻചെസ്റ്റർ സ്‌കൂൾ, ജബൽ അലിയാണ് ഒന്നാം സ്ഥാനം നേടിയത്. അണ്ടർ-9 മുതൽ അണ്ടർ-17 വരെ പ്രായവിഭാഗങ്ങളിലായി 27 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. നൂറിലധികം ‘റൈസിങ് സ്റ്റാർ’ താരങ്ങളെയും 10 ‘നെക്സ്റ്റ് ജനറേഷൻ ടാലന്റ്’ ജേതാക്കളെയും ചടങ്ങിൽ ആദരിച്ചു. മികവു കാട്ടിയ താരങ്ങൾ യു.എ.ഇ സ്‌കൂൾ ഗെയിംസിൽ ദുബൈയെ പ്രതിനിധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

