ദുബൈ സ്മാർട്ടാണ്, ഇനി കൂടുതൽ സ്മാർട്ടാവും ഉഗ്രൻ ആശയങ്ങളായി സ്മാർട്ട് ട്രോളിയും സ്മാർട്ട് ടേബിളും
text_fieldsദുബൈ: സ്മാർട്ട് എന്ന ശീലത്തോട് വല്ലാത്ത ഒരിഷ്ടമാണ് ദുബൈക്ക്. ജീവിതത്തിെൻറ എല്ലാ മേഖലകളും സ്മാർട്ട് ആക്കി മാറ്റാൻ ഇത്രമാത്രം ശ്രദ്ധപുലർത്തുന്ന നഗരം വേറെ ഉണ്ടാകണമെന്നില്ല. വേൾഡ് ട്രേഡ് സെൻററിൽ ഇന്നു സമാപിക്കുന്ന വേൾഡ് ഒഫ് പെറിഷബിൾസ് പ്രദർശനത്തിൽ ദുബൈ നഗരസഭ അവതരിപ്പിച്ച സ്മാർട്ട് ടേബിൾ, സ്മാർട്ട് ട്രോളി എന്നീ ആശയങ്ങൾ ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസവും സന്തോഷവും പകരുന്നവയാണ്.
ദുബൈയിലെ പുതിയ വെജിറ്റബിൾ മാർക്കറ്റിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്മാർട്ട് ടേബിൾ വഴി സ്ഥാപനത്തിലെ പഴം^പച്ചക്കറികളുടെ ഗുണമേൻമ അധികൃതർക്കും ഉപഭോക്താക്കൾക്കും പെെട്ടന്ന് കണ്ടെത്താനാവും. ബാർകോഡ് പതിച്ചിരിക്കുന്ന പഴങ്ങൾ സ്മാർട്ട് ടേബിളിൽ വെച്ചാൽ ഉൽപാദിപ്പിച്ച രാജ്യം, ഗുണമേൻമ, ഉപയോഗ യോഗ്യമോ അല്ലയോ എന്നിവയെല്ലാം ഞൊടിയിട കൊണ്ട് സ്ക്രീനിൽ തെളിയും.
സ്മാർട്ട് ട്രോളി അതിലേറെ രസകരമാണ്. സ്ക്രീനിൽ ഉപഭോക്താവിെന തിരിച്ചറിയുന്ന ചിത്രമോ കോഡോ നൽകിയാൽ പിന്നെ ട്രോളി ഒരു വാല്യക്കാരനെപ്പോലെ ഒപ്പം നടക്കും. ആവശ്യമുള്ള സാധനങ്ങൾ എടുത്ത് ട്രോളിയിൽ വെക്കുന്ന ജോലി മാത്രമേ നമ്മൾ ചെയ്യേണ്ടതുള്ളു. ഉന്തുകയോ വലിക്കുകയോ വേണ്ട. ബില്ല് നൽകിക്കഴിഞ്ഞാൽ കാറിലേക്ക് എത്തും വരെ കൂടെയുണ്ടാവും. ചരക്കുകൾ ഇറക്കുന്നതിനും കയറ്റുന്നതിനും സമയവും അധ്വാനവും കുറച്ചു മാത്രം വേണ്ടി വരുന്ന സ്മാർട്ട് ഹാൻറ് എന്നൊരു ആശയവും പ്രദർശനത്തിലുണ്ട്. 2019 അവസാന പാദത്തോടെ സ്മാർട്ട് ഹാൻറ് നടപ്പിലാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. നഗരസഭ ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജിരി സ്മാർട്ട് പദ്ധതി ആശയങ്ങൾ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
