ദുബൈ സഫാരി പാർക്ക് 12 മുതൽ
text_fieldsദുബൈ: ദുബൈ സഫാരി പാർക്കിന്‍റെ എട്ടാം സീസൺ ഒക്ടോബർ 12 മുതൽ ആരംഭിക്കുന്നു. സ്‌കൂളുകളിലെ മിഡ്-ടേം അവധിക്കാലത്തോട് അനുബന്ധിച്ച് ഒക്ടോബർ 12 മുതൽ 18 വരെ ‘വൈൽഡസ്റ്റ് ഓപണിങ് വീക്ക്' എന്ന പ്രത്യേക ആഘോഷത്തോടെയാണ് പുതിയ സീസൺ തുറക്കുന്നത്.
ആദ്യവാരത്തിലെ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി ‘ലിറ്റിൽ എക്സ്പ്ലോറേഴ്സ് ബേസ് ക്യാമ്പ്‘ എന്ന പ്രത്യേക അഡ്വഞ്ചർ സോൺ സജ്ജീകരിച്ചിട്ടുണ്ട്. സഫാരി ഫേസ് പെയിന്‍റിങ്, ക്ലേ മോഡലിങ്, ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, ഗെയിമുകൾ, ഇൻഫ്ലേറ്റബിളുകൾ തുടങ്ങിയ നിരവധി വിനോദങ്ങൾ ഇവിടെ കുട്ടികളെ കാത്തിരിക്കുന്നു. കൂടാതെ, സന്ദർശകർക്കായി ഫോട്ടോഗ്രാഫി, ആർട്ട്, പ്രത്യേക സമ്മാനങ്ങൾ എന്നിവയും ഈ ആഴ്ചയിൽ ഒരുക്കിയിട്ടുണ്ട്.
പാർക്കിലെ ആറ് തീം സോണുകളിലായി എല്ലാത്തരം സന്ദർശകർക്കുമായുള്ള കാഴ്ചകളുണ്ട്. സാധാരണ ടിക്കറ്റിനൊപ്പം ലഭ്യമാകുന്ന ‘അറേബ്യൻ ഡെസേർട്ട് സഫാരി’, സഫാരി ബണ്ടിൽ അപ്‌ഗ്രേഡ് വഴി ലഭിക്കുന്ന ‘എക്‌സ്‌പ്ലോറർ സഫാരി ടൂർ’ എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. എക്‌സ്‌പ്ലോറർ സഫാരിയിലൂടെ സിംഹം, ജിറാഫ്, കാണ്ടാമൃഗം തുടങ്ങിയവയെ അവയുടെ തുറസ്സായ താവളങ്ങളിൽ കാണാം. കുഞ്ഞു വെള്ളക്കാണ്ടാമൃഗമായ ‘സലാമും’ ജിറാഫായ ‘ദാലിയ’യും പ്രധാന ആകർഷണങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

