Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ റൺ: വെള്ളിയാഴ്ച...

ദുബൈ റൺ: വെള്ളിയാഴ്ച പുലർകാല സർവീസുമായി മെട്രോയും

text_fields
bookmark_border
ദുബൈ റൺ: വെള്ളിയാഴ്ച പുലർകാല സർവീസുമായി മെട്രോയും
cancel
ദു​ബൈ: ശൈ​ഖ് സാ​ഇ​ദ് റോ​ഡി​ൽ പു​തു​ച​രി​ത്ര​മെ​ഴു​തു​ന്ന ദു​ബൈ റ​ണ്ണി​ന് സ്പെ​ഷ​ൽ സ​ർ​വി​സു​മാ​യി ദു​ബൈ മെ​ ട്രോ​യും. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ദു​ബൈ റ​ൺ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ​യും കാ​യി​ക​പ്രേ​മി​ക​ളു​ടെ​യും സൗ​ക​ര്യാ​ർ​ഥം പു​ല​ർ​ച്ച 4.30 മു​ത​ൽ മെ​ട്രോ സ​ർ​വി​സ് ആ​രം​ഭി​ക്കും.
ദു​ബൈ റ​ണ്ണി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ്​​റ്റാ​ർ​ട്ടി​ങ് പോ​യ​ൻ​റാ​യി വേ​ൾ​ഡ് ട്രേ​ഡ് സ​െൻറ​റി​ൽ എ​ളു​പ്പ​ത്തി​ലെ​ത്തി​ച്ചേ​രു​ന്ന​തി​നാ​യാ​ണ് സ​ർ​വി​സ് സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തെ​ന്ന് ദു​ബൈ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു. മി​ക​ച്ച ആ​രോ​ഗ്യ​ത്തി​ലേ​ക്ക് ന​ട​ന്ന​ടു​ക്കു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ൽ തു​ട​രു​ന്ന ദു​ബൈ ഫി​റ്റ്ന​സ് ച​ല​ഞ്ചി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ദു​ബൈ റ​ണ്ണി​ന് ട്രാ​ക്ക് തീ​ർ​ക്കു​ന്ന​ത് ഇ​ട​ത​ട​വി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന ശൈ​ഖ് സാ​ഇ​ദ് റോ​ഡാ​ണ്. അ​ന്നേ ദി​വ​സം ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യാ​ണ് ന​ഗ​ര​ത്തി​ൽ ച​രി​ത്ര​മാ​കു​ന്ന ദു​ബൈ റ​ണ്ണി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. അ​ഞ്ച് കി​ലോ​മീ​റ്റ​ർ ഫ​ൺ റ​ണ്ണും 10 കി.​മീ റ​ണ്ണു​മാ​ണ് ദു​ബൈ റ​ൺ 30x30 പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ദു​ബൈ വേ​ൾ​ഡ് ട്രേ​ഡ് സ​െൻറ​റി​ൽ നി​ന്ന് ആ​രം​ഭി​ച്ച​ത് ന​ഗ​ര​പ്ര​ദ​ക്ഷി​ണം ന​ട​ത്തി തു​ട​ങ്ങി​യി​ട​ത്തു​ത​ന്നെ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് മ​ത്സ​രം ക്ര​മീ​ക​രി​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsdubai run
News Summary - dubai run-uae-gulf news
Next Story