Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ റ​ൺ നാ​ളെ;...

ദു​ബൈ റ​ൺ നാ​ളെ; പ​ങ്കാ​ളി​ത്ത​ത്തി​ൽ റെ​ക്കോ​ഡി​ടും

text_fields
bookmark_border
ദു​ബൈ റ​ൺ
cancel
camera_alt

ദു​ബൈ റ​ൺ 

ദു​ബൈ: ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്ന​ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്‍റെ സ​മാ​പ​ന പ​രി​പാ​ടി​യാ​യ ദു​ബൈ റ​ൺ ഞാ​യ​റാ​ഴ്ച. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ‘ഫ​ൺ റ​ൺ’ എ​ന്ന്​ വി​ശേ​ഷി​ക്ക​പ്പെ​ടു​ന്ന പ​രി​പാ​ടി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. 5, 10 കി​ലോ​മീ​റ്റ​റു​ക​ളി​ലാ​യി ദു​ബൈ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ലാ​ണ്​ ദു​ബൈ നി​വാ​സി​ക​ൾ ഓ​ടാ​നി​റ​ങ്ങു​ന്ന​ത്. ഇ​തോ​ടെ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

ദു​ബൈ ന​ഗ​ര​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന പാ​ത​യാ​യ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ ന​ട​ക്കു​ന്ന റ​ണ്ണി​ൽ ര​ണ്ട്​ ല​ക്ഷ​ത്തി​ലേ​റെ പേ​ർ ഇ​ത്ത​വ​ണ പ​​ങ്കെ​ടു​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 1.93 ല​ക്ഷം പേ​രാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ പ​​ങ്കെ​ടു​ത്ത​ത്. പ്രാ​യ​മോ ഫി​റ്റ്​​ന​സോ മാ​ന​ദ​ണ്ഡ​മ​ല്ലാ​ത്ത ഓ​ട്ട​ത്തി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ സ​മൂ​ഹം രൂ​പ​പ്പെ​ടേ​ണ്ട​തി​ന്‍റെ സ​ന്ദേ​ശ​മാ​ണ്​ പ​ങ്കു​വെ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ റെ​ക്കോ​ഡ്​ ത​ക​ർ​ത്താ​ണ്​ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യ​ത്. ഇ​ത്ത​വ​ണ പു​തി​യ റെ​ക്കോ​ഡ്​ കു​റി​ക്കു​ന്ന രീ​തി​യി​ൽ പ​ങ്കാ​ളി​ത്തം വ​ർ​ധി​ക്കു​മെ​ന്നാ​ണ്​ സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​രു​മാ​സം നീ​ളു​ന്ന ദു​ബൈ ഫി​റ്റ്​​ന​സ് ​ച​ല​ഞ്ചി​​ന്റെ ഏ​ഴാ​മ​ത്​ എ​ഡി​ഷ​നാ​ണ്​ ഇ​ത്ത​വ​ണ​ത്തേ​ത്.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ച​ല​ഞ്ച് ന​ട​ക്കു​ന്ന​ത്. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്സി​ക്യു​ട്ടീ​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ​ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം 2017ൽ ​തു​ട​ക്കം കു​റി​ച്ച സം​രം​ഭ​മാ​ണി​ത്.ഒ​രു​മാ​സം 30 മി​നി​റ്റ്​ വ്യാ​യാ​മ​ത്തി​ന്​ ചെ​ല​വ​ഴി​ക്കു​ക​യാ​ണ്​ ച​ല​ഞ്ചി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ ചെ​യ്യേ​ണ്ട​ത്.

റ​ണ്ണി​നെ​ത്തു​ന്നവ​ർ ശ്ര​ദ്ധി​ക്കേ​ണ്ട​ത്​

ദു​ബൈ റ​ണ്ണി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കാ​ണ്​ പ്ര​വേ​ശ​നം. ഇ​വ​ർ​ക്കു​ള്ള ബി​ബ്​ വി​ത​ര​ണം നേ​ര​ത്തെ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​നി​യും വാ​ങ്ങാ​ത്ത​വ​ർ ശ​നി​യാ​ഴ്ച​യോ​ടെ ബി​ബ്​ വാ​ങ്ങ​ണം. രാ​വി​ലെ 6.30 മു​ത​ൽ 9.30 വ​രെ​യാ​ണ്​ ഓ​ട്ടം.

അ​ഞ്ച്, പ​ത്ത്​​ കി​ലോ​മീ​റ്റ​ർ ഓ​ട്ട​ങ്ങ​ൾ തു​ട​ങ്ങു​ന്ന​ത്​ മ്യൂ​സി​യം ഓ​ഫ്​ ഫ്യൂ​ച്ച​റി​ന്​ സ​മീ​പ​ത്ത് നി​ന്നാ​ണ്. 5കി.​മീ​റ്റ​ർ റൂ​ട്ട് മ്യൂ​സി​യം ഓ​ഫ് ദി ​ഫ്യൂ​ച്ച​റി​ന് സ​മീ​പ​ത്തു​നി​ന്ന്​ ആ​രം​ഭി​ച്ച്​ ബു​ർ​ജ് ഖ​ലീ​ഫ​യും ദു​ബൈ ഓ​പ​റ​യും ക​ട​ന്ന് ദു​ബൈ മാ​ളി​ന​ടു​ത്ത് അ​വ​സാ​നി​ക്കും. എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള​വ​ർ​ക്കും യോ​ജി​ച്ച റൂ​ട്ടാ​ണി​ത്. 10 കി.​മീ​റ്റ​ർ റൂ​ട്ട് മ്യൂ​സി​യം ഓ​ഫ് ദി ​ഫ്യൂ​ച്ച​റി​ന് സ​മീ​പ​ത്ത് നി​ന്ന്​ ആ​രം​ഭി​ച്ച്​ ദു​ബൈ ക​നാ​ൽ പാ​ലം ക​ട​ന്ന്, തു​ട​ർ​ന്ന് ശൈ​ഖ്​ സാ​യി​ദ് റോ​ഡി​ലൂ​ടെ ചു​റ്റി ദു​ബൈ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്റ​ർ ഗേ​റ്റി​ൽ അ​വ​സാ​നി​ക്കും. കൂ​ടു​ത​ൽ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഓ​ട്ട​ക്കാ​ർ​ക്കാ​ണ്​ ഈ ​റൂ​ട്ട്​ അ​നു​യോ​ജ്യം.

ഓ​ട്ടം തു​ട​ങ്ങു​ന്ന​ത്​ 6.30നാ​ണെ​ങ്കി​ലും ശൈ​ഖ്​ സാ​യി​ദ്​ റോ​ഡ്​ പു​ല​ർ​ച്ച മൂ​ന്നി​ന്​ അ​ട​ക്കും. ഇ​തു​വ​ഴി യാ​ത്ര ചെ​യ്യേ​ണ്ട​വ​ർ സ​മാ​ന്ത​ര റോ​ഡു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

റ​ണ്ണി​ന്​ എ​ത്തു​ന്ന​വ​ർ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത ​അ​തോ​റി​റ്റി (ആ​ർ.​ടി.​എ) നി​ർ​ദേ​ശി​ച്ചു. 5 കി.​മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ഏ​റ്റ​വും അ​ടു​ത്തു​ള്ള മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്റ​ർ, മാ​ക്സ് എ​ന്നി​വ​യാ​ണ്. 10 കി.​മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ അ​ടു​ത്ത്​ എ​മി​റേ​റ്റ്സ് ട​വേ​ഴ്സ് സ്റ്റേ​ഷ​നാ​ണ്. കാ​റി​ൽ വ​രു​ന്ന​വ​ർ ദു​ബൈ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്റ​റി​ൽ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​താ​ണ്​ ഉ​ചി​തം.

ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ന്​ പ​ക​ര​മാ​യി യാ​ത്ര​ക്കാ​ർ​ക്ക്​ അ​ൽ വാ​സ​ൽ സ്ട്രീ​റ്റ്, അ​ൽ ഖൈ​ൽ റോ​ഡ്, അ​ൽ മെ​യ്ദാ​ൻ സ്ട്രീ​റ്റ്, അ​ൽ അ​സാ​യി​ൽ സ്ട്രീ​റ്റ്, സെ​ക്ക​ൻ​ഡ്​ സ​അ​ബീ​ൽ സ്ട്രീ​റ്റ്, സെ​ക്ക​ൻ​ഡ്​ ഡി​സം​ബ​ർ സ്ട്രീ​റ്റ്, അ​ൽ ഹാ​ദി​ഖ സ്ട്രീ​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai RunSheikh Zayed RoadParticipation
News Summary - Dubai Run tomorrow; Record in participation
Next Story