Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ റൺ വെള്ളിയാഴ്ച:...

ദുബൈ റൺ വെള്ളിയാഴ്ച: ദുബൈ നഗരം ഇന്ന്​ ഓടിക്കയറും; പുതുചരിത്രത്തിലേക്ക്

text_fields
bookmark_border
ദുബൈ റൺ വെള്ളിയാഴ്ച: ദുബൈ നഗരം ഇന്ന്​ ഓടിക്കയറും; പുതുചരിത്രത്തിലേക്ക്
cancel
camera_alt

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ദു​ബൈ ഫി​റ്റ്ന​സ് ച​ല​ഞ്ചി​ന് സ​മാ​പ​നം കു​റി​ച്ച് ശൈഖ് സായിദ് റോഡിൽ അരങ്ങേറിയ ദുബൈ റൺ (ഫയൽ ചിത്രം)

ദു​ബൈ: കോ​വി​ഡി​ന് മു​ന്നി​ൽ ലോ​കവാ​തി​ലു​ക​ൾ കൊ​ട്ടി​യ​ട​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ​ജ​വ​ത്തോ​ടെ അ​തി​ജീ​വ​നത്തി​െൻറ പാ​ത​യി​ൽ ദു​ബൈ ന​ട​ത്തു​ന്ന ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടുവെ​പ്പിന് വെള്ളിയാഴ്ച നഗരം സാക്ഷ്യം വഹിക്കും. ദുബൈ ഫിറ്റ്നസ് ചലഞ്ചിന് സമാപനം കുറിക്കുന്ന ദുബൈ റൺ ഇന്ന്​ നടക്കും. ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹ​ത്തി​ന്​ കൃ​ത്യ​ത​യാ​ർ​ന്ന വ്യാ​യാ​മ​മു​റ​ക​ളി​ലൂ​ടെ ദു​ബൈ ന​ഗ​രത്തി​െൻറ വിവിധ ഭാഗങ്ങളിൽ ചെറു ഗ്രൂപ്പുകളായി കായികതാരങ്ങൾ ഓടും. പതിവ് ദുബൈ റൺ പോലെ, ഒരുമിച്ചുള്ള കൂട്ടയോട്ടം ഇത്തവണയുണ്ടാവില്ലെങ്കിലും ആവേശത്തിന് കുറവില്ലാതെയാണ് താരങ്ങളും കായികപ്രേമികളും ഇത്തവണയും ദുബൈ റണ്ണിനായി കാത്തിരിക്കുന്നത്. പല കുടുംബങ്ങളും ഒന്നിച്ച് പരിശീലനം നടത്തി, ഒരുമിച്ചോടി ദുബൈ റണ്ണി​െൻറ ഭാഗമാകാനുള്ള ശ്രമത്തിലാണ്.

ദു​ബൈ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂം ആ​വി​ഷ്ക​രി​ച്ച ദു​ബൈ ഫി​റ്റ്ന​സ് ച​ല​ഞ്ചിെൻറ ഭാ​ഗ​മാ​യാണ് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും സ​ന്ദ​ർ​ശ​ക​രും അ​ണി​നി​ര​ക്കു​ന്ന ദുബൈ റൺ നടക്കുന്നത്. കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള​വ​ർ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും അ​ണി​നി​ര​ക്കാം. താ​മ​സ​ക്കാ​ർ​ക്കുപു​റ​മെ സ​ന്ദ​ർ​ശ​ക​ർ​ക്കും ഭാ​ഗ​മാ​കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ജ​ബ​ൽ​അ​ലി മു​ത​ൽ ജു​മൈ​റ വ​രെ​യും ഡൗ​ൺ​ടൗ​ൺ മു​ത​ൽ ദു​ബൈ ക്രീ​ക്ക് വ​രെ​യും ഇ​ഷ്​​ട​മു​ള്ള ട്രാ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത് ഓ​ടു​ക​യോ ന​ട​ക്കു​ക​യോ ജോ​ഗി​ങ്ങി​ലേ​ർ​പ്പെ​ടു​ക​യോ ചെ​യ്യാം.

മലയാളി പ്രവാസി സംഘടനകളുൾപ്പെടെ നിരവധി കൂട്ടായ്മകൾ ദുബൈ റണ്ണിന്​ ഒരുക്കം പൂർത്തീകരിക്കുന്ന തിരക്കിലാണ്. സൈക്കിൾ റൈഡർമാർക്കിടയിലെ മലയാളികളുടെ കൂട്ടായ്മയായ കേരള റൈഡേഴ്​സ്​ മംസർ ബീച്ച് കേന്ദ്രീകരിച്ചാണ് ഓട്ടവും നീന്തലും നടത്തുന്നത്​. 50ൽപരം താരങ്ങൾ പങ്കെടുക്കുമെന്ന് കേരള റൈഡേഴ്​സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. ക​ട​ലി​ര​മ്പം പോ​ലെ വാ​ഹ​ന​വ്യൂ​ഹ​ം ചീ​റി​പ്പാ​യു​ന്ന ശൈ​ഖ് സാ​യി​ദ് റോ​ഡി​ലെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും വി​ല​ക്കിയായിരുന്നു ക​ഴി​ഞ്ഞ ത​വ​ണ​ ഫി​റ്റ്ന​സ് ച​ല​ഞ്ച്​ സമാപനത്തോടനുബന്ധിച്ച് ദു​ബൈ റ​ൺ സംഘടിപ്പിച്ചത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 70,000ത്തി​ൽ​പ​രം അ​ത്​​ല​റ്റു​ക​ളും കാ​യി​ക​പ്രേ​മി​ക​ളും മു​ഴു​വ​ൻ സ​മ‍യം പ​ങ്കെ​ടു​ത്ത് റൺ വലിയൊരു ചരിത്രമാണ് യു.എ.ഇയുടെ കായികഭൂപടത്തിൽ എഴുതിച്ചേർത്തത്.

കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ല​ളി​ത​മാ​യി ചെ​യ്യാ​നാ​വു​ന്ന വ്യാ​യ​ാമ​ങ്ങ​ൾ ശീ​ല​മാ​ക്കു​ന്ന​തോ​ടെ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ പ​മ്പക​ട​ത്തി, ആ​രോ​ഗ്യ​പ്ര​ദ​വും സ​ന്തോ​ഷം നി​റ​ഞ്ഞ​തു​മാ​യ ജീ​വി​തം എ​ല്ലാ​വ​ർ​ക്കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് പ​ങ്കാ​ളി​ത്തംകൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​യ ഫി​റ്റ്ന​സ് ച​ല​ഞ്ച് പ​ങ്കു​വെ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubairun
Next Story