Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമിടുക്കരായ...

മിടുക്കരായ വിദ്യാർഥികളെ അഭിനന്ദിച്ച് ദുബൈ ഭരണാധികാരി

text_fields
bookmark_border
മിടുക്കരായ വിദ്യാർഥികളെ അഭിനന്ദിച്ച് ദുബൈ ഭരണാധികാരി
cancel

ദുബൈ: യു.എ.ഇയിലെ മികച്ച എട്ട് ഹൈസ്കൂൾ വിദ്യാർഥികളെ അഭിനന്ദിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. വിദ്യാർഥികൾക്ക് മിടുക്കരായി വളരാൻ പിന്തുണയും പ്രോത്സാഹനവും നൽകുന്ന മാതാപിതാക്കളെയും അധ്യാപകരെയും ശൈഖ് മുഹമ്മദ് അഭിനന്ദനങ്ങൾ അറിയിച്ചു.

‘ദേശീയ തലത്തിൽ ജനറൽ സെക്കൻഡറി എജ്യുക്കേഷൻ സർട്ടിഫിക്കറ്റിൽ മികച്ച വിജയം നേടിയ നമ്മുടെ മക്കളെ അഭിനന്ദിക്കുന്നു. കുട്ടികളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അവരുടെ കുടുംബങ്ങളെയും അവരിൽ അറിവിനോടും കഠിനാധ്വാനത്തോടുമുള്ള അഭിനിവേശം വളർത്തിയെടുത്ത അധ്യാപകരെയും ഞങ്ങൾ അഭിനന്ദിക്കുന്നു.

ഞങ്ങൾ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. യു.എ.ഇ.യുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിങ്ങൾ നിർണായക പങ്ക് വഹിക്കുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. വ്യക്തികളെ മികവുറ്റവരാക്കി മാറ്റുന്നതിനായി നമ്മുടെ രാജ്യം തുടർന്നും ഏറ്റവും മികച്ച സൗകര്യങ്ങൾ പ്രദാനം ചെയ്യും. വർത്തമാനകാലത്തിലും ഭാവിയിലും നമ്മുടെ കുട്ടികളാണ് നമ്മുടെ ഏറ്റവും മികച്ച നിക്ഷേപം. അതുകൊണ്ടുതന്നെ, വിദ്യാഭ്യാസം നമ്മുടെ ഏറ്റവും വലിയ ദേശീയ പദ്ധതിയായി തുടരും’ -ദുബൈ ഭരണാധികാരി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. മികച്ച വിജയം നേടിയ അബീർ, ആദം, ഹെസ്സ, അലി, അബ്ദുല്ല, റാശിദ്, ശൈഖ, മറിയം എന്നീ വിദ്യാർഥികളുടെ പേരുകൾ അദ്ദേഹം പരാമർശിച്ചു.

വിവിധ വിഭാഗങ്ങളിലെ മികച്ച വിജയികൾ താഴെ പറയുന്നവരാണ്:

വിവിധ വിഭാഗങ്ങളിലെ മികച്ച വിജയികൾ

ഗവണ്മെന്റ് എജ്യുക്കേഷൻ

എലീറ്റ് സ്ട്രീം: അബീർ അബ്ദുർറഹ്മാൻ ഫായിസ് ഹുമൈദ് അൽ ശംസി (അൽ റാശിദിയ ഗേൾസ് സ്കൂൾ സൈക്കിൾ 3, ദുബൈ)

അഡ്വാൻസ്ഡ് സ്ട്രീം: ആദം മുഹമ്മദ് അവാദ് അവാദ് ഇബ്രാഹിം (അൽ ഖാതിം ബോയ്സ് സ്കൂൾ, അബൂദബി)

ജനറൽ സ്ട്രീം: ഹെസ്സ റാശിദ് മുസബഹ് അബ്ദുർറഹ്മാൻ അൽ അലീലി (അൽ മവാഹെബ് സ്കൂൾ, അബൂദബി)

പ്രൈവറ്റ് എജ്യുക്കേഷൻ

അഡ്വാൻസ്ഡ് സ്ട്രീം: അലി ആസിം ഹുസൈൻ (അൽ നൂർ ഇന്റർനാഷനൽ സ്കൂൾ, ഷാർജ)

ജനറൽ സ്ട്രീം: അബ്ദുല്ല യാസർ അബു അറബി (അൽ ഇൽമ് അക്കാദമി, അബൂദബി)

3. അപ്ലൈഡ് ടെക്നോളജി സ്കൂളുകൾ

അഡ്വാൻസ്ഡ് സയൻസ് സ്ട്രീം: റാശിദ് അഹമ്മദ് റാശിദ് അലി അൽ ഖഹ്താനി (ഫുജൈറ കാമ്പസ്)

അഡ്വാൻസ്ഡ് സ്ട്രീം: ശൈഖ അബ്ദുൽ അസീസ് അബ്ദുർറഹ്മാൻ മുഹമ്മദ് അൽ ഹസ്സൂനി (അജ്മാൻ കാമ്പസ്)

ജനറൽ സ്ട്രീം: മറിയം സയീദ് ഹമദ് അൽ ഹാശിമി അൽ കെത്ബി (ഉമ്മുൽ ഖുവൈൻ കാമ്പസ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsgulfnewsgulfnewsmalayalam
News Summary - Dubai ruler congratulates brilliant students
Next Story