ഉഗാണ്ടക്കും താൻസാനിയക്കും സമ്മാനമായി ആർ.ടി.എ സ്കൂൾ ബസുകളും സൈക്കിളുകളും
text_fieldsദുബൈ: ഉഗാണ്ടയിലേയും താൻസാനിയയിലേയും സ്കൂൾകുട്ടികൾക്ക് കൈത്താങ്ങായി ദുബൈ ആർ.ടി.എ. അർഹരായ കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്നതിെൻറ ഭാഗമായി രണ്ട് സ്കൂൾ ബസുകളും അമ്പത് സൈക്കിളുകളും നൽകാനാണ് തീരുമാനം.
ഇൗ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന ആർ.ടി.എയുടെ പ്രതിനിധി സംഘമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ദുബൈ റീച്ചസ് ഒൗട്ട് ഒാഫ് ആഫ്രിക്ക’ പദ്ധതിയുടെ ഭാഗമായാണ് ഇവ നൽകുന്നത്. പഠനോപകരണങ്ങൾ നിറച്ച 500 സ്കൂൾ ബാഗുകളും വിതരണം ചെയ്യുന്നുണ്ട്. അൽ ഫുത്തെം മോേട്ടാഴ്സും ദാർ അൽ ബർ സൊസൈറ്റിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സായിദ് വർഷാചരണം, ദാന വർഷം എന്നിവയുടെയും ആർ.ടി.എ. ചാരിറ്റി ഫൗണ്ടേഷൻ നടത്തുന്ന ഗ്ലോബൽ കോൺട്രിബ്യൂഷൻ പദ്ധതിയുടെയും ഭാഗമായാണ് ഇൗ പ്രവർത്തനങ്ങൾ. മാനുഷിക മൂല്ല്യങ്ങൾ വർധിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഇത്തരം നടപടികളെന്ന് ആർ.ടി.എ. അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
