Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ആർ.ടി.എ ഡിജിറ്റൽ...

ദുബൈ ആർ.ടി.എ ഡിജിറ്റൽ ചാനലുകൾ വഴി നേടിയത്​ 530 കോടി ദിർഹം

text_fields
bookmark_border
ദുബൈ ആർ.ടി.എ ഡിജിറ്റൽ ചാനലുകൾ വഴി നേടിയത്​ 530 കോടി ദിർഹം
cancel

ദുബൈ: ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) 2025ൽ ഡിജിറ്റൽ ചാനലുകൾ വഴി 530 കോടി (5.3 ബില്യൺ) ദിർഹം വരുമാനം നേടി. 2024നെ അപേക്ഷിച്ച് 20.6 ശതമാനം വർധനവാണ്​ രേഖപ്പെടുത്തിയത്. ആർ.ടി.എയുടെ ഡിജിറ്റൽ സേവനങ്ങൾ ആളുകൾ വ്യാപകമായി ഉപയോഗിക്കുന്നതിന്‍റെ പ്രതിഫലനമാണിത്.

ഡിജിറ്റൽ ചാനലുകൾ വഴി പൂർത്തിയാക്കിയ ഇടപാടുകൾ 13 ശതമാനം വർധിച്ച് 62.8 കോടിയിലധികമായി. ആർ.ടി.എ ആറ് വ്യത്യസ്ത ചാനലുകളിലൂടെ 105 ഡിജിറ്റൽ സേവനങ്ങളാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഡിജിറ്റൽ ചാനലുകൾ ഉപയോഗിക്കുന്നവരുടെ നിരക്ക് 96 ശതമാനത്തിലെത്തി. അതേസമയം, ഉപഭോക്തൃ സംതൃപ്തി സൂചിക ശരാശരി 98 ശതമാനമാണ്​ രേഖപ്പെടുത്തിയത്​.

സേവനങ്ങൾ ഡിജിറ്റലാക്കുന്നതിൽനിന്ന് ഡാറ്റയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും (എ.ഐ) അടിസ്ഥാനമാക്കിയുള്ള സമഗ്ര ഡിജിറ്റൽ ഇക്കോസിസ്റ്റത്തിലേക്ക് അതോറിറ്റി മാറിയതിതാണ് ഈ മികവിന്​ വഴിയൊരുക്കിയതെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് സിറ്റിയാകാനുള്ള ദുബൈയുടെ ലക്ഷ്യങ്ങൾക്ക് ഇത് കരുത്തുപകരും.

അടുത്ത ഘട്ടത്തിൽ, സേവനങ്ങളുടെ രൂപകൽപനയിലും വിതരണത്തിലും എ.ഐ, മറ്റ് അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തും. ഇതോടൊപ്പം സർക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായുള്ള സംയോജനം ശക്തമാക്കുകയും ചെയ്യും. സുസ്ഥിരമായ വളർച്ചയെ പിന്തുണയ്ക്കുകയും ഗതാഗത മേഖലയിൽ ആഗോള വികസനങ്ങൾക്കൊപ്പം മുന്നേറാൻ സഹായിക്കുകയും ചെയ്യുന്ന നൂതന ഡിജിറ്റൽ സംവിധാനം കെട്ടിപ്പടുക്കാൻ ഇത്​ സഹായകമാകുമെന്നും അൽ തായർ കൂട്ടിച്ചേർത്തു.

ഡിജിറ്റൽ മികവിന്റെ മറ്റ് നേട്ടങ്ങൾ

ഡിജിറ്റൽ മെച്യൂരിറ്റി ഇൻഡക്സിൽ ആർ.ടി.എ 94 ശതമാനം മാർക്കോടെ ലെവൽ 5ൽ എത്തി. 2025ൽ ദുബൈ ഗവൺമെന്‍റിലുടനീളമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്​.

ഏറ്റവും മികച്ച നാല് ഗവണ്മെന്‍റെ്​ സ്ഥാപനങ്ങളിൽ ആർ.ടി.എ ഇടംപിടിക്കുകയും ചെയ്തു. ഡിജിറ്റൽ കസ്റ്റമർ എക്സ്പീരിയൻസ് വിഭാഗത്തിൽ 83 ശതമാനം സ്കോർ നേടി. മുൻവർഷത്തേക്കാൾ 12 ശതമാനം കൂടുതലാണിത്​. ദൃഢനിശ്ചയ വിഭാഗക്കാർക്കായുള്ള സേവന ലഭ്യത വിലയിരുത്തലിൽ 100 ശതമാനം സ്കോറും അതോറിറ്റി നേടി.

സ്മാർട്ട് ആപ്പുകൾ വഴിയുള്ള സേവനങ്ങളുടെ ഉപയോഗത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 40 ശതമാനമാണ്​ വർധനവുണ്ടായത്​. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും സർക്കാർ നിർദേശങ്ങൾക്കും അനുസൃതമായി ‘ആർ.ടി.എ ദുബൈ’ ആപ്പിലൂടെ 18 പുതിയ സേവനങ്ങൾ അതോറിറ്റി ആരംഭിച്ചു. 2025-ൽ ‘ആർ.ടി.എ ദുബൈ’ ആപ്പ് സജീവമായി ഉപയോഗിക്കുന്നവരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു. ആപ്പുകളുടെ വാർഷിക ഹിറ്റ്​ 2024ൽ നിന്ന് 144 ശതമാനം വർധിച്ച് 6.8 കോടിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubairtadigital channel
News Summary - Dubai RTA generates AED 5.3 billion in revenue through digital channels
Next Story