Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ്രൈവിങ് പരിശീലന...

ഡ്രൈവിങ് പരിശീലന മേഖലകൾ വ്യാപിപ്പിച്ച് ദുബൈ ആർ.ടി.എ

text_fields
bookmark_border
ഡ്രൈവിങ് പരിശീലന മേഖലകൾ വ്യാപിപ്പിച്ച് ദുബൈ ആർ.ടി.എ
cancel

ദുബൈ: ദുബൈയിലുടനീളം ഡ്രൈവിങ് പരിശീലന സേവനങ്ങൾ നൽകുന്ന പുതിയ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും ബ്രാഞ്ചുകൾക്കും ലൈസൻസ് നൽകുന്നതിനുള്ള മേഖലകൾ വ്യാപിപ്പിക്കാൻ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അംഗീകാരം നൽകി. ഡ്രൈവിങ് പരിശീലന സേവനങ്ങൾ വിപുലീകരിക്കുന്നതിനും ദുബൈയിലെ പുതിയ റെസിഡൻഷ്യൽ കമ്യൂണിറ്റികളിലേക്ക് ഈ സേവനം എത്തിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം.

എമിറേറ്റിലെ ദ്രുതഗതിയിലുള്ള നഗര ജനസംഖ്യ വളർച്ചക്ക് അനുസൃതമായി മുന്നേറാനും താമസക്കാർക്ക് ഡ്രൈവിങ് പരിശീലന സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനുമുള്ള ആർ.ടി.എ പദ്ധതിയുടെ ഭാഗമായാണ് ഈ വിപുലീകരണം. നിലവിലുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കും ഇത് മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നു. വാദി അൽ സഫ, ജെബൽ അലി, മുശ്രിഫ്, ആൽ മക്തൂം സിറ്റി, മദിനാത് ഹിന്ദ് എന്നിവയാണ് പുതുതായി അനുമതി ലഭിച്ച മേഖലകൾ. അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടുകളോടും താൽപര്യമുള്ള പുതിയ നിക്ഷേപകരോടും നിശ്ചിത മാനദണ്ഡങ്ങൾക്ക് വിധേയമായി പുതിയ ബ്രാഞ്ചുകൾ ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാൻ ആർ.ടി.എ ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Dubai RTA expands driving training zones
Next Story