Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈ ഭരണാധികാരിയുടെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാശിദ് അന്തരിച്ചു; 10 ദിവസം ദുഃഖാചരണം

text_fields
bookmark_border
ദുബൈ ഭരണാധികാരിയുടെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാശിദ് അന്തരിച്ചു; 10 ദിവസം ദുഃഖാചരണം
cancel

ദുബൈ: ദുബൈ രാജകുടുംബാംഗം ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അന്തരിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സഹോദരനാണ്.

ദുബൈ പൊലീസ് ഡെപ്യൂട്ടി ചെയർമാനും അൽവാസൽ ക്ലബ് പ്രസിഡന്റുമായിരുന്നു. ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ വിയോഗത്തെ തുടർന്ന് ദുബൈയിൽ 10 ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.

അന്തരിച്ച മുൻ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ നാലാമത്തെയും ഇളയതുമായ മകനാണ്. ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ പൊലീസ്, പൊതുസുരക്ഷ വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാൻ, എ.ആർ.എം ഹോൾഡിങിന്റെ ഗ്രൂപ്പ് ചെയർമാൻ, അൽ വസ്ൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

യു.കെ.യിലെ റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ഹർസ്റ്റിൽ നിന്ന് ബിരുദം നേടിയ ശേഷം ദുബൈയിലെ സെൻട്രൽ മിലിട്ടറി കമാൻഡിൽ ചേരുകയായിരുന്നു. പിന്നീട് കമാൻഡർ ഇൻ ചീഫായി. ജബൽ അലി റേസ്‌കോഴ്‌സിന്റെ സാങ്കേതിക രൂപകൽപനയിൽ പങ്കാളിയായിട്ടുണ്ട്. 1960കളുടെ തുടക്കം മുതൽ അൽ വസൽ സ്പോർട്സ് ക്ലബ്ബുമായി അദ്ദേഹത്തിന് ബന്ധമുണ്ട്. അന്ന് ക്ലബ് ‘അൽ സമാലിക്’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, അന്നുമുതൽ അദ്ദേഹം ക്ലബ്ബിന്റെ ബോർഡ് ചെയർമാനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai royal family member Sheikh Ahmed bin Rashid Al Maktoum passes away; 10-day mourning
Next Story