Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിലെ താമസക്കാർ...

ദുബൈയിലെ താമസക്കാർ ഒപ്പം താമസിക്കുന്നവരുടെ വിവരം രജിസ്റ്റർ ചെയ്യണം

text_fields
bookmark_border
ദുബൈയിലെ താമസക്കാർ ഒപ്പം താമസിക്കുന്നവരുടെ വിവരം രജിസ്റ്റർ ചെയ്യണം
cancel
camera_alt

ദു​ബൈ ന​ഗ​ര ദൃ​ശ്യം

ദുബൈ: ദുബൈയിൽ താമസിക്കുന്നവർ ഒപ്പം കഴിയുന്നവരുടെ വിവരം രജിസ്റ്റർ ചെയ്യാൻ നിർദേശം. ദുബൈ ലാൻഡ് ഡിപ്പാർട്ടുമെന്‍റാണ്​ ഇത്​ സംബന്ധിച്ച നിർദേശം പുറത്തിറക്കിയത്​. രണ്ടാഴ്ചയാണ്​ ഇതിന്​ സമയം അനുവദിച്ചിരിക്കുന്നത്​. ദുബൈ റെസ്റ്റ്​ (Dubai REST) ആപ്പ്​ വഴി രജിസ്​ട്രേഷൻ പൂർത്തിയാക്കാം.

കെട്ടിടങ്ങളുടെ ഉടമകൾ, വാടകക്കാർ, പ്രോപ്പർട്ടി മാനേജ്​മെന്‍റ്​ കമ്പനികൾ, ഡെവലപ്പർമാർ എന്നിവരാണ്​ രജിസ്റ്റർ ചെയ്യേണ്ടത്​. വ്യക്​തിഗത വിവരങ്ങളും എമിറേറ്റ്​സ്​ ഐ.ഡിയും ചേർക്കണം. ഒരു തവണ രജിസ്റ്റർ ചെയ്താൽ വീണ്ടും അപ്​​ഡേറ്റ്​ ചെയ്യാൻ കഴിയും. കരാർ പുതുക്കുന്നതനുസരിച്ച്​ അപ്​ഡേറ്റ്​ ചെയ്യണം.

ദുബൈ റെസ്റ്റ്​ ആപ്പ്​ തുറന്ന ശേഷം ഇൻഡിവിജ്വൽ എന്ന ഭാഗം തെരഞ്ഞെടുക്കണം. യു.എ.ഇ പാസ്​ ഉപയോഗിച്ച്​ ലോഗിൻ ചെയ്യാം. ഡാഷ്​ബോർഡിൽ നിങ്ങളുടെ വസ്തു എവിടെയാണെന്ന്​ തെരഞ്ഞെടുക്കാം. 'ആഡ്​ മോർ' എന്ന ഭാഗത്ത്​ എല്ലാവരുടെയും പേരും വിവരങ്ങളും രേഖകളും ചേർക്കാൻ സൗകര്യമുണ്ട്​. കുടുംബമായി താമസിക്കുന്നവർ കുടുംബാംഗങ്ങളുടെ പേര്​ വിവരങ്ങൾ ചേർക്കണം. ​പേര്​ ചേർത്തവരെ പിന്നീട്​ ഒഴിവാക്കാനും കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiUAEDubai residents
News Summary - Dubai residents have two weeks to register all cohabitants in apartments
Next Story