ദുബൈയിൽ സ്വദേശികൾക്ക് പുതിയ താമസ മേഖല ഒരുക്കുന്നു
text_fieldsദുബൈ: ദുബൈ-അൽെഎൻ റോഡിലെ ഉമ്മ്നഹ്ദ് 3ൽ പുതിയ താമസമേഖല ഒരുങ്ങുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശാനുസരണം സ്വദേശികളുടെ വീടുനിർമാണത്തിനായി ദുബൈ നഗരസഭയാണ് ഇതിനുള്ള നടപടികൾ നിർവഹിച്ചത്.
76.26 ലക്ഷം ചതുരശ്രമീറ്റർ സ്ഥലമാണ് തയ്യാറാക്കിയതെന്ന് നഗരസഭാ ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത വ്യക്തമാക്കി.
പൗരൻമാരുടെ ജീവിതക്ഷേമവും സാമ്പത്തിക ഭദ്രതയും ഉയർത്തുകയും അതുവഴി രാഷ്ട്ര നിർമാണ പ്രവർത്തനത്തിൽ അവരുടെ മികച്ച സംഭാവന ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണിത്.
കുടുംബ ക്ഷേമം: ജനങ്ങളുടെ ശാക്തീകരണം, നാടിെൻറ വികസനം എന്ന പ്രമേയത്തിൽ ലോക പാർപ്പിടദിനം ആഘോഷിക്കുന്ന വേളയിലാണ് പ്രഖ്യാപനം.
സുസ്ഥിര നഗരം, ആരോഗ്യകരമായ പരിസ്ഥിതി എന്നിവ മുന്നിൽ കണ്ടും വ്യായാമത്തിനും കായിക പ്രവർത്തനങ്ങൾക്കുമായി ബൈസിക്കിൾ, കാൽനട പാതകൾ ഒരുക്കിയുമാണ് പുതിയ താമസമേഖലകൾ തയ്യാറാക്കിയതെന്ന് ലൂത്ത പറഞ്ഞു. 1100 ചതുരശ്ര മീറ്ററാണ് ഒാരോ പ്ലോട്ടും. മൂന്നു നില വീടുകളാണ് ഒരുക്കുകയെന്ന് അസി. ഡി.ജി ദാവൂദ് അൽ ഹാജിറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
