Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ: എണ്ണയിതര...

ദു​ബൈ: എണ്ണയിതര വ്യാപാരത്തിൽ റെക്കോഡ്​

text_fields
bookmark_border
ദു​ബൈ: എണ്ണയിതര വ്യാപാരത്തിൽ റെക്കോഡ്​
cancel
camera_alt

Representational Image

ദു​ബൈ: യു.​എ.​ഇ​യു​ടെ എ​ണ്ണ​യി​ത​ര വി​ദേ​ശ വ്യാ​പാ​ര​ത്തി​ൽ റെ​ക്കോ​ഡ്​ വ​ർ​ധ​ന. 2023ലെ ​ആ​ദ്യ പ​കു​തി​യി​ൽ 1.239 ല​ക്ഷം കോ​ടി ദി​ർ​ഹ​മി​ന്‍റെ വ്യാ​പാ​ര​മാ​ണ്​ ന​ട​ന്ന​ത്. 2022ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 14.4 ശ​ത​മാ​ന​മാ​ണ്​ വ​ള​ർ​ച്ച. ബു​ധ​നാ​ഴ്ച യു.​എ.​ഇ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. യു.​എ.​ഇ​യു​ടെ എ​ണ്ണ​യി​ത​ര ക​യ​റ്റു​മ​തി 2023ലെ ​ആ​ദ്യ​പാ​ദ​ത്തി​ൽ 205 ശ​ത​കോ​ടി ദി​ർ​ഹ​ത്തി​ലെ​ത്തി. 2022ന്‍റെ ആ​ദ്യ പ​കു​തി​യെ അ​പേ​ക്ഷി​ച്ച് 11.9 ശ​ത​മാ​നം വ​ള​ർ​ച്ച​യും 2022ലെ ​ര​ണ്ടാം പ​കു​തി​യെ അ​പേ​ക്ഷി​ച്ച് 5.4 ശ​ത​മാ​നം വ​ർ​ധ​ന​വു​മാ​ണ്​​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 341 ശ​ത​കോ​ടി ദി​ർ​ഹ​മി​ന്‍റെ പു​ന​ർ ക​യ​റ്റു​മ​തി​യാ​ണ്​ ആ​ദ്യ പ​കു​തി​യി​ൽ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച്​ 9.9 ശ​ത​മാ​ന​മാ​ണ്​ വ​ള​ർ​ച്ച.


693 ശ​ത​കോ​ടി ദി​ർ​ഹ​മി​ന്‍റെ​ ഇ​റ​ക്കു​മ​തി​യാ​ണ്​ ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ ന​ട​ന്ന​ത്. 17.5 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന​യും ഈ ​രം​ഗ​ത്ത്​ രേ​ഖ​പ്പെ​ടു​ത്തി. ആ​ഗോ​ള വ്യാ​പാ​ര പ​ങ്കാ​ളി​ക​ളാ​യ 10 രാ​ജ്യ​ങ്ങ​ളു​മാ​യി ആ​ദ്യ പ​കു​തി​യി​ൽ ന​ട​ന്ന എ​ണ്ണ​യി​ത​ര വ്യാ​പാ​ര​ത്തി​ൽ 22 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്​​. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ തു​ർ​ക്കി​യ​യു​മാ​യി ന​ട​ന്ന വ്യാ​പാ​ര​ത്തി​ൽ 87 ശ​ത​മാ​നം വ​ർ​ധ​ന​വും​ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു.


അ​തേ​സ​മ​യം ഇ​ന്ത്യ, യു.​എ​സ്, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളെ തൊ​ട്ടു​പി​ന്നി​ലാ​ക്കി യു.​എ.​ഇ​യു​ടെ മു​ൻ​നി​ര ആ​ഗോ​ള വ്യാ​പാ​ര പ​ങ്കാ​ളി​യാ​യി ചൈ​ന തു​ട​രു​ക​യാ​ണ്. മാ​ർ​ച്ചി​ൽ യു.​എ.​ഇ സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച തു​ർ​ക്കി​യ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി. ഇ​റാ​ഖ്, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ജ​പ്പാ​ൻ, ഹോ​ങ്കോ​ങ്, റ​ഷ്യ എ​ന്നി​വ ആ​ദ്യ 10 സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രു​ന്നു. എ​ണ്ണ​യി​ത​ര വി​ദേ​ശ വ്യാ​പാ​ര​രം​ഗ​ത്ത്​ യു.​എ.​ഇ​ക്ക് ശ്ര​ദ്ധേ​യ​മാ​യ സാ​മ്പ​ത്തി​ക നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്തു​ലി​ത വ്യാ​പാ​ര ന​യ​ത്തി​ലെ വി​ജ​യ​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​താ​ണ്​ ഈ ​വ​ള​ർ​ച്ച​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaibusinessesTradingon-oil trade
News Summary - Dubai: Record in non-oil trade
Next Story