വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 214 ശതമാനം വർധന
text_fieldsശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ദുബൈയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 214 ശതമാനം വർധനയുണ്ടായതായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഈ വർഷം ആദ്യ പാദത്തിൽ 40 ലക്ഷം സന്ദർശകർ ദുബൈയിൽ എത്തിയതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഈ കാലയളവിൽ ഏറ്റവും ഉയർന്ന ഒക്യുപെൻസി നിരക്ക് രേഖപ്പെടുത്തിയത് ദുബൈയാണ്- 82 ശതമാനം. ഈ രംഗത്തെ ദുബൈയിലെ ടൂറിസം മേഖലയുടെ വളർച്ചയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് വിനോദസഞ്ചാര മേഖല. മുൻനിര ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ഉറപ്പിക്കുന്നതിന് മുൻഗണന നൽകിയാണ് ഞങ്ങളുടെ പ്രവർത്തനമെന്നും ശൈഖ് ഹംദാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

