Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആഗോള ധനകാര്യ...

ആഗോള ധനകാര്യ കേന്ദ്രങ്ങളുടെ നിരയിൽ ദുബൈ ഏഴാമത്​

text_fields
bookmark_border
ആഗോള ധനകാര്യ കേന്ദ്രങ്ങളുടെ നിരയിൽ ദുബൈ ഏഴാമത്​
cancel

ദുബൈ: ആഗോള ധനകാര്യ കേന്ദ്രങ്ങളുടെ നിരയിൽ ചരിത്ര നേട്ടം കൈവരിച്ച്​ ദുബൈ. ഗ്ലോബൽ ഫിനാൻഷ്യൽ സെന്‍റേഴ്​സ്​ ഇൻഡക്സ്​ പട്ടികയിൽ ആദ്യമായി ദുബൈ 7ാം സ്ഥാനത്തെത്തി.

പട്ടികയിൽ ഇതുവരെ ദുബൈ നേടിയ ഉയർന്ന റാങ്കാണിത്. ഇതോടെ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ(എം.ഇ.എ.എസ്​.എ) മേഖലയിൽ നിന്ന്​ ഏറ്റവും ഉയർന്ന റാങ്കുള്ള നഗരമായി ദുബൈ മാറി. ലോകത്തിലെ മുൻനിര 20 ധനകാര്യ കേന്ദ്രങ്ങളിൽ ഈ മേഖലയിൽ നിന്ന് ഇടം നേടിയ ഏക നഗരം കൂടിയാണിത്. ഇതോടെ ലണ്ടൻ, ന്യൂയോർക് ​സിറ്റി, സിംഗപ്പൂർ പോലുള്ള ആഗോള സാമ്പത്തിക കേന്ദ്രങ്ങളോടൊപ്പം ദുബൈയും ശക്തമായ സാന്നിധ്യമായി മാറിയിട്ടുണ്ട്​.

ദുബൈ ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെൻററി(ഡി.ഐ.എഫ്​.സി)ന്റെ വലിയ വളർച്ചയാണ് നേട്ടത്തിന്​ സഹായകരമായത്​. നിലവിൽ 9,000ത്തിലധികം കമ്പനികളും 50,000ത്തിലേറെ ജീവനക്കാരും ഇവിടെ പ്രവർത്തിക്കുന്നുണ്ട്​. ബാങ്കുകൾ, നിക്ഷേപ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, ഫിൻടെക് സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ആഗോള കമ്പനികൾ ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്​. ഫിൻടെക്, ട്രേഡിങ്​, റെഗുലേറ്ററി മേഖലകൾ എന്നിവയിൽ ദുബൈ ആഗോള തലത്തിലെ ഏറ്റവും മികച്ച 5 കേന്ദ്രങ്ങളിലും ഫിനാൻസ്, ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ്, ഇൻഷുറൻസ് എന്നിവയിൽ ഏറ്റവും മികച്ച 10 എണ്ണത്തിലും ബാങ്കിങ്​ രംഗത്ത്​ 14ാം സ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്​.

ദുബൈ എക്കണോമിക്​ അജണ്ട ഡി33 പദ്ധതിയുടെ ഭാഗമായി 2033 ഓടെ ലോകത്തിലെ മുൻനിര 4 ധനകാര്യ കേന്ദ്രങ്ങളിൽ ഇടം നേടുകയാണ് ദുബൈയുടെ ലക്ഷ്യം. ഭരണനേതൃത്വത്തിന്റെ ദീർഘദർശനവും നവീകരണത്തിന് പ്രാധാന്യം നൽകുന്ന നയങ്ങളും ദുബൈയെ ഭാവിയിൽ കൂടുതൽ ശക്തമായ ആഗോള ധനകാര്യ കേന്ദ്രമാക്കുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubainewsFinancial Center
News Summary - Dubai ranks seventh among global financial centers
Next Story