ദുബൈ എമിഗ്രേഷെൻറ തവാർ, മനാറ സെൻററുകൾ റമദാനിൽ രാത്രിയും പ്രവർത്തിക്കും
text_fieldsദുബൈ: റമദാനിൽ ജനങ്ങൾക്ക് പരമാവധി സേവന സൗകര്യങ്ങളൊരുക്കി ദുബൈ എമിഗ്രേഷൻ വിഭാഗം. എമിഗ്രേഷെൻറ രണ്ട് ഓഫിസുകള്‍ റമദാനിൽ രാത്രിയും പ്രവര്‍ത്തിക്കും. ന്യൂ അൽ തവാർ സെൻറർ, അൽ മനാറ സെൻറർ കേന്ദ്രങ്ങളിലെ ഓഫിസുകളാണ് രാത്രി 10 മുതല്‍ 12 മണിവരെ തുറന്ന് പ്രവര്‍ത്തിക്കുക. ജാഫിലിയയിലെ കേന്ദ്ര ഒാഫീസിലും മറ്റ് ഓഫീസുകളിലും റമദാനിൽ രാവിലെ 9 മണിമുതല്‍ മുതൽ വൈകിട്ട് 6 വരെ സേവനങ്ങൾ ലഭ്യമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻറ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ -ദുബൈ ) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാശിദ് അല്‍ മറി അറിയിച്ചു .
ഈ സേവന കേന്ദ്രങ്ങളില്‍ എല്ലാം അപേക്ഷകളും സ്വീകരിക്കും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ മൂന്നിലെ ആഗമന ഭാഗത്തെ ഓഫീസ് ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. അടിയന്തിരമായി നല്‍കിയ അപേക്ഷകളിൽ മുൻഗണനാ ക്രമം വെച്ച് നടപടി സ്വീകരിക്കും. വിവരങ്ങള്‍ക്ക് 8005111എന്ന ടോൾ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
