Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ റേസിങ്​ സീസൺ:...

ദുബൈ റേസിങ്​ സീസൺ: സമ്മാനത്തുക 40 ദശലക്ഷം ഡോളറാക്കി

text_fields
bookmark_border
ദുബൈ റേസിങ്​ സീസൺ: സമ്മാനത്തുക 40 ദശലക്ഷം ഡോളറാക്കി
cancel

ദുബൈ: നവംബറിൽ ആരംഭിക്കുന്ന ദുബൈ റേസിങ്​ സീസൺ സമ്മാനത്തുക 40 ദശലക്ഷം ഡോളറിലേറെയാക്കി ഉയർത്തി. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ മത്സരാർഥികളെത്തുന്ന, ശ്രദ്ധേയമായ കുതിരയോട്ട മത്സരത്തി​െൻറ സമ്മാനത്തുകയാണ്​ വർധിപ്പിച്ചത്​. യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ നിർദേശപ്രകാരമാണ്​ 2021-22 വർഷത്തെ സീസണിലേക്ക്​ വൻ തുക പ്രഖ്യാപിച്ചത്​. ആഭ്യന്തര റേസിങ്​ സീസൺ 2.3 മില്യൺ ഡോളറും 2022 ദുബൈ ലോകകപ്പ് കാർണിവൽ 7.5 മില്യൺ ഡോളറിലധിവും വിലമതിക്കുന്നതാണ്​. അടുത്ത വർഷം മാർച്ച് 26ന് നടക്കുന്ന ദുബൈ ലോകകപ്പിൽ വിഭാഗങ്ങൾക്കും കുറഞ്ഞത്​ ഒരു മില്യൺ ഡോളർ സമ്മാനത്തുക ലഭിക്കും.ആഗോളതലത്തിൽതന്നെ കുതിരയോട്ട മത്സരങ്ങളെ പിന്തുണക്കാനും കോവിഡ് മഹാമാരിയുടെ ആഘാതത്തിൽനിന്ന് കരകയറാൻ​ ആഭ്യന്തര, അന്തർദേശീയ റേസിങ്ങിനെ സഹായിക്കാനുമാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദി​െൻറ നിർദേശപ്രകാരം സമ്മാനത്തുക വർധിപ്പിച്ചതെന്ന്​ ദുബൈ റേസിങ്​ ക്ലബ്​ ബോർഡ്​ ചെയർമാൻ ശൈഖ്​ റാശിദ്​ ബിൻ ദൽമൂഖ്​ ബിൻ ജുമാ ആല മക്​തൂം പറഞ്ഞു. 2021-22 വർഷത്തെ സീസൺ നവംബർ നാലിനാണ്​ ആരംഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiPrize money
News Summary - Dubai Racing Season: Prize money raised to $ 40 million
Next Story