ദുബൈ പി.സി.എഫ് ഭാരവാഹികൾ
text_fieldsമുഹമ്മദ് മഅറൂഫ്, ഷബീർ അകലാട്, ബാബു കോഴിക്കര
ദുബൈ: പി.സി.എഫ് ദുബൈ കമ്മിറ്റിയുടെ 2024-24 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ് മഅറൂഫ് പ്രസിഡന്റും ഷബീർ അകലാട് സെക്രട്ടറിയും ബാബു കോഴിക്കര ട്രഷററുമായാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. ശിഹാബ് മണ്ണഞ്ചേരി, മുഹമ്മദ് റാഫി ആറ്റിങ്ങൽ, റഹീം ആലുവ എന്നിവർ വൈസ് പ്രസിഡന്റുമാരും ഹമീദ് കോഴിക്കര, അഷ്റഫ് ആരിക്കാടി, റഫീഖ് താനാളൂർ എന്നിവർ ജോ. സെക്രട്ടറിമാരുമാണ്. നാഷനൽ കൗൺസിൽ അംഗങ്ങൾ:
റാഫി കുറ്റിപ്പുറം, എ.ആർ. നിവാസ്, ഇസ്മായിൽ ആരിക്കാടി, റഹീസ് ഹരിപ്പാട്, അസീസ് സേട്ട്, ഷംനാദ് വെഞ്ഞാറമൂട്, മുനീർ നന്നമ്പ്ര, ഉമ്മർ ചാലിശ്ശേരി, ഹകീം വാഴക്കാല, ഷംസുദ്ദീൻ കാസർകോട്. ദുബൈയിൽ നടന്ന ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. മൻസൂർ പട്ടാമ്പി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. അമീർ കോഴിക്കര വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ കമ്മിറ്റിക്ക് പി.ഡി.പി കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകി.

