Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ അന്താരാഷ്​ട്ര...

ദുബൈ അന്താരാഷ്​ട്ര ജീവകാരുണ്യ ​ പ്ര​ദർശനം  ഇന്ന്​ മുതൽ

text_fields
bookmark_border
ദുബൈ അന്താരാഷ്​ട്ര ജീവകാരുണ്യ ​ പ്ര​ദർശനം  ഇന്ന്​ മുതൽ
cancel

ദു​ൈബ: യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമി​​െൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ദുബൈ അന്താരാഷ്​ട്ര ജീവകാരുണ്യ സഹായ,വികസന സമ്മേളനവും പ്രദർശനവും (ദിഹാദ്​) ചൊവ്വാഴ്​ച ദുബൈ ട്രേഡ്​ സ​െൻററിൽ ആരംഭിക്കും.  ദുരന്തങ്ങളും പ്രതിസന്ധികളും കുട്ടികളിലുണ്ടാക്കുന്ന പ്രത്യാഘാതം എന്ന പ്രമേയത്തിലാണ്​ ഇത്തവണ ദിഹാദി​​െൻറ 14ാം പതിപ്പ്​ സംഘടിപ്പിക്കുന്നത്​. 
ഇന്ത്യയുൾപ്പെടെ 84 രാജ്യങ്ങളിൽനിന്നുള്ള  600 സ്​ഥാപനങ്ങൾ പ്രദർശനത്തിൽ അണിനിരക്കുന്നതിന്​ പുറമെ ജീവകാരുണ്യ രംഗത്ത്​ പ്രവർത്തിക്കുന്ന ലോക പ്രശസ്​ത വ്യക്​തിത്വങ്ങളും ​പ്രാദേശിക പ്രമുഖരും മൂന്നു ദിവസത്തെ പരിപാടിയിൽ സംബന്ധിക്കും. 
ദുരന്തങ്ങളിലും സംഘർഷങ്ങളിലും കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഇല്ലാതാക്കാൻ സ്വീകരിക്കേണ്ട ഫലപ്രദമായ നടപടികളെക്കുറിച്ച്​ ചർച്ചചെയ്യാൻ നിരവധി  സമ്മേളനങ്ങളും ശില്​പശാലകളും ഇതോടനുബന്ധിച്ച്​ നടക്കും. 
കുട്ടികൾക്ക്​ സമൂഹം ആവശ്യമായ സംരക്ഷണം നൽകുന്നുണ്ടോ എന്ന ചോദ്യത്തിന്​ ഉത്തരം തേടുന്നതാണ്​ ഇത്തവണത്തെ ദിഹാദ്​. കുട്ടികൾ നേരിടുന്ന അതിക്രമങ്ങളും ചുഷണങ്ങളും, കുട്ടികളും പട്ടിണിയും, സംഘർഷ സാഹചര്യങ്ങൾ കുട്ടികളിലുണ്ടാക്കുന്ന അപരിഹാര്യമായ ഹാനി എന്നീ വിഷയങ്ങളെല്ലാം പ്രഗത്​ഭർ ചർച്ച ചെയ്യും. ഇതിന്​ മുന്നോടിയായി തിങ്കളാഴ്​ച നടന്ന ശില്​പശാലയിൽ  35 ലേറെ പ്രമുഖർ പ​െങ്കടുത്തു. 
ഏറ്റവും പുതിയ കണക്കനുസരിച്ച്​  സംഘർഷ ബാധിത രാജ്യങ്ങളിലെ 3.40 കോടി കുട്ടികൾ വിദ്യാലയങ്ങൾക്ക്​ പുറത്താണ്​.  മധ്യപൗരസ്​ത്യ മേഖലയിലും വടക്കൻ ആഫ്രിക്കയിലും സായുധ സംഘർഷം കുട്ടികളുടെ വിദ്യഭ്യാസത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്​.  ഇവിടങ്ങളിൽ നാലിൽ ഒരു കുട്ടി സ്​കൂളിന്​ പുറത്തോ അല്ലെങ്കിൽ പഠനം മുടങ്ങുന്നതിന്​ വക്കത്തോ ആണ്​.  വിദ്യഭ്യാസത്തിന്​ ഉയർന്ന മൂല്യമുണ്ടെങ്കിലും ജീവകാരുണ്യ പ്രവർത്തന രംഗത്ത്​ തീരെ പരിഗണന ലഭിക്കാത്തതും കുറഞ്ഞ ഫണ്ട്​ അനുവദിക്കുന്നതുമായ വിഷയമാണിതെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae events
News Summary - dubai program
Next Story