ദുബൈ പ്രിയദർശിനി ചെസ് മത്സരം സംഘടിപ്പിച്ചു
text_fieldsദുബൈ പ്രിയദർശിനി ചെസ് മത്സരത്തിലെ വിജയിക്ക് സി.ഡി.എ പ്രതിനിധി അഹ്മദ് മൊഹമ്മദ് അൽ റമേത്തി സമ്മാനം നൽകുന്നു
ദുബൈ: കല, കായിക, സാംസ്കാരിക, സാമൂഹിക സംഘടനയായ ദുബൈ പ്രിയദർശിനി അന്താരാഷ്ട്ര ചെസ് ദിനത്തിന്റെ ഭാഗമായി ജൂലൈ 28ന് ദുബൈ എൻ.ഐ മോഡൽ സ്കൂളിൽ ചെസ് മത്സരം നടത്തി. ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് ആറുവരെ നീണ്ടുനിന്ന പരിപാടിയിൽ 14 വയസ്സിന് താഴെയുള്ള 34 കുട്ടികൾ പങ്കെടുത്തു. അഹ്മദ് മൊഹമ്മദ് അൽ റമേത്തി (സി.ഡി.എ), ഐസക് ജോൺ പട്ടാണിപറമ്പിൽ എന്നിവർ മുഖ്യാതിഥികളായി.
റഫീക് മട്ടന്നൂർ, ടൈറ്റസ് പുല്ലുരാൻ, റിയാസ് ചെന്ത്രാപ്പിന്നി, ഷൈജു അമ്മാനപ്പാറ, കെ.കെ. ഷാഫി എന്നിവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു. പ്രസിഡന്റ് പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൺവീനർ അനീസ് സ്വാഗതം പറഞ്ഞു.
സംഘടനയുടെ ടീം ലീഡർ പവിത്രൻ, ജനറൽ സെക്രട്ടറി മധു നായർ, മുൻ പ്രസിഡന്റ് സി. മോഹൻദാസ്, വൈസ് പ്രസിഡന്റ് ടി.പി. അഷ്റഫ്, കാല സാംസ്കാരിക സെക്രട്ടറി ഹാരിസ്, ട്രഷറർ ഷഫീക്ക്, ആർട്സ് സെക്രട്ടറി നിഷാദ്, റെൻഷി രഞ്ജിത്ത്, കൂടാതെ വനിത കമ്മിറ്റി ഭാരവാഹികളായ ശ്രീല മോഹൻദാസ്, ഫാത്തിമ അനീസ്, റസ്വീന ഹാരിസ്, സിമി ഫഹദ്, ഷബ്ന നിഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. വിജയികൾക്ക് കാഷ് അവാർഡും പുരസ്കാരങ്ങളും സി.ഡി.എ പ്രതിനിധി വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

