Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകടൽ വ​ൃത്തിയാക്കാൻ...

കടൽ വ​ൃത്തിയാക്കാൻ മുന്നിട്ടിറങ്ങി  ദുബൈ കിരീടാവകാശി

text_fields
bookmark_border
കടൽ വ​ൃത്തിയാക്കാൻ മുന്നിട്ടിറങ്ങി  ദുബൈ കിരീടാവകാശി
cancel
camera_alt???? ??????????? ????? ????? ??? ????????? ??? ??????? ?? ?????? ????? ???????? ??????? ???????????

ദുബൈ: അന്താരാഷ്​ട്ര സന്നദ്ധസേവന ദിനം അവിസ്​മരണീയമാക്കാൻ ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം തെരഞ്ഞെടുത്തത്​ വ്യത്യസ്​തമായ വഴി. കടലിന്​ അടിത്തട്ടിൽ കുമിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാനാണ്​ ഇൗ ദിനം അദ്ദേഹം വിനിയോഗിച്ചത്​. എന്ത്​ സന്നദ്ധപ്രവർത്തനമാണ്​ താൻ നടത്തേണ്ടതെന്ന്​ കഴിഞ്ഞ മാസം അദ്ദേഹം യു.എ.ഇ. നിവാസികളോട്​ ആരാഞ്ഞിരുന്നു. ഇതി​​​െൻറ അടിസ്​ഥാനത്തിലാണ്​ കുറച്ചുകുട്ടികളുമൊത്ത്​ അദ്ദേഹം ദുബൈ മറീനയിൽ കടലിന്​ അടിത്തട്ടിലെത്തിയത്​. 

വിവിധ പ്രായക്കാരും രാജ്യക്കാരുമായ 25 പേർ കൂടി യജ്ഞത്തിൽ പ​െങ്കടുത്തു. ശുചീകരണത്തി​​​െൻറ വീഡിയോ ഇൻസ്​റ്റാഗ്രാമിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്​. ആറ്​ മണിക്കൂറിനുള്ളിൽ മൂന്ന്​ ലക്ഷത്തിനടുത്ത്​ ആളുകൾ ഇൗ വീഡിയോ കണ്ടു. ദൈനംദിന ജീവിതത്തിൽ ചെറിയചെറിയ മാറ്റങ്ങൾ കൊണ്ടുവന്ന്​ പരിസ്​ഥിതി സംരക്ഷണം സാധ്യമാക്കണമെന്ന്​ അദ്ദേഹം ആഹ്വാനം ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsdubai prince
News Summary - dubai prince-uae-gulf news
Next Story