ദുബൈ ജനസംഖ്യ 38 ലക്ഷം; 2024ൽ മാത്രം ദുബൈയിലെത്തിയത് 1,69,000 പേർ
text_fieldsദുബൈ: തൊഴിലന്വേഷിച്ചും നിക്ഷേപത്തിന് അവസരം തേടിയും ലോക രാജ്യങ്ങളിൽനിന്ന് പ്രവാസികളുടെ കുടിയേറ്റം ശക്തമായതോടെ ദുബൈയിലെ ജനസംഖ്യയിൽ വൻ കുതിപ്പ്. 2024ൽ മാത്രം 1,69,000 പേർ ദുബൈയിലെത്തിയതായി ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്റർ പുറത്തുവിട്ട സ്ഥിതിവിവര കണക്കുകൾ വെളിപ്പെടുത്തി.
ഇതോടെ എമിറേറ്റിലെ ആകെ ജനസംഖ്യ 38.25 ലക്ഷം കവിഞ്ഞു. താമസക്കാരുടെ എണ്ണം വർധിക്കുന്നതോടെ ദുബൈയിലെ ഭവന, ഗതാഗതം, ആരോഗ്യ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഡിമാൻഡ് വർധിക്കുമെന്നാണ് വിലയിരുത്തൽ. വരുംവർഷങ്ങളിൽ ഉൽപന്നങ്ങളുടെ ഉപഭോഗവും വർധിക്കുമെന്നാണ് നിഗമനം.
2018 മുതൽ എമിറേറ്റിലെ ജനസംഖ്യയിൽ കുതിപ്പു തുടരുകയാണ്. 2021, 2022, 2023 വർഷങ്ങളിൽ യഥാക്രമം 67,000, 71,500, 1,04,000 എന്ന തോതിലാണ് ജനസംഖ്യയിലുണ്ടായ വർധന.
2019ൽ 1,62,000 പേരും 2018ൽ 2,15,000 പേരും ദുബൈയിലേക്ക് താമസം മാറിയതായും സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരിയിൽ ലോകം മുഴുവൻ സ്തംഭിച്ചപ്പോഴും ദുബൈ തൊഴിലന്വേഷകരെ ആകർഷിക്കുന്നതിൽ വിജയിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
കോവിഡിന് പിന്നാലെ 2020ൽ 54,700 പേരാണ് ദുബൈയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

