Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഉറക്കംതൂങ്ങി വാഹനം ഓടിക്കരുത്’; ഇ611ലെ ട്രക്ക് അപകടത്തിന് പിന്നാലെ മുന്നറിയിപ്പുമായി പൊലീസ്

text_fields
bookmark_border
‘ഉറക്കംതൂങ്ങി വാഹനം ഓടിക്കരുത്’; ഇ611ലെ ട്രക്ക് അപകടത്തിന് പിന്നാലെ മുന്നറിയിപ്പുമായി പൊലീസ്
cancel
camera_alt

ഇ.611ലുണ്ടായ ട്രക്ക് അപകടം

ദുബൈ: ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് എമിറേറ്റ്സ് റോഡിൽ (ഇ611) ട്രക്ക് സുരക്ഷാ ബാരിയറിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായ പശ്ചാത്തലത്തിൽ, ക്ഷീണത്തോടും ഉറക്കംതൂങ്ങിയും വാഹനം ഓടിക്കരുതെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. ദുബൈ ഫ്ലൈഓവറിന് ശേഷം അബൂദബി ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കിന്‍റെ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡിലെ മെറ്റൽ ബാരിയറിൽ ഇടിച്ച ശേഷം റോഡിന് പുറത്തേക്ക് മാറിയാണ് ട്രക്ക് നിന്നത്. നിസ്സാര പരിക്കേറ്റ ഡ്രൈവർക്ക് അപകടസ്ഥലത്തു വച്ചുതന്നെ പ്രാഥമിക വൈദ്യസഹായം നൽകി.

ക്ഷീണത്തോടെ വാഹനം ഓടിക്കുന്നത് ഡ്രൈവർമാരുടെ ശ്രദ്ധയും ജാഗ്രതയും പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള ശേഷിയും വലിയ തോതിൽ കുറക്കുമെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി. ക്ഷീണം കാരണം നിയന്ത്രണം നഷ്ടപ്പെടാനും ലൈൻ മാറിപ്പോകാനും ബാരിയറുകളിലോ മറ്റ് വാഹനങ്ങളിലോ ഇടിക്കാനും സാധ്യതയേറെയാണ്. തങ്ങൾക്ക് വാഹനം ഓടിക്കാൻ സാധിക്കുമെന്ന് ഡ്രൈവർമാർ കരുതിയാൽപോലും ഏതാനും സെക്കൻഡുകൾ കൊണ്ട് വൻ അപകടങ്ങൾ സംഭവിക്കാം.

ദീർഘദൂര യാത്രകൾക്ക് മുമ്പ് ഡ്രൈവർമാർ ആവശ്യത്തിന് വിശ്രമം ഉറപ്പാക്കണം. വാഹനം ഓടിക്കുന്നതിനിടയിൽ ക്ഷീണമോ ഉറക്കമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വാഹനം സുരക്ഷിതമായ സ്ഥലത്ത് നിർത്തി വിശ്രമിക്കണം. തുടർന്ന് യാത്ര ചെയ്യുന്നത് ഒഴിവാക്കുകയും നിശ്ചിത ലൈനുകളിൽ മാത്രം വാഹനം ഓടിക്കുകയും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ബ്രിഗേഡിയർ ജുമാ സലീം ഓർമിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story