Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിയന്ത്രണകാലത്ത് ദുബൈ...

നിയന്ത്രണകാലത്ത് ദുബൈ പൊലീസ് നടത്തിയത് 9326 വെർച്വൽ മീറ്റിങ്ങുകൾ 

text_fields
bookmark_border
നിയന്ത്രണകാലത്ത് ദുബൈ പൊലീസ് നടത്തിയത് 9326 വെർച്വൽ മീറ്റിങ്ങുകൾ 
cancel

ദു​ബൈ: കൊ​റോ​ണ എ​ന്ന മ​ഹാ​മാ​രി വ്യാ​പി​ച്ച് നി​യ​ന്ത്ര​ണം തു​ട​രു​ന്ന​തി​നി​െ​ട ദു​ബൈ പൊ​ലീ​സ് ന​ട​ത്തി​യ​ത് 9,326 വെ​ർ​ച്വ​ൽ മീ​റ്റി​ങ്ങു​ക​ൾ. 3,118 മ​ണി​ക്കൂ​ർ പി​ന്നി​ട്ട ദേ​ശീ​യ അ​ണു​ന​ശീ​ക​ര​ണ യ​ജ്ഞ​ത്തി​നി​ടെ​യാ​ണി​തെ​ന്ന് പൊ​ലീ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. മാ​ർ​ച്ച് അ​വ​സാ​നം മു​ത​ൽ ജൂ​ൺ ഒ​ന്നു വ​രെ വെ​ർ​ച്വ​ൽ മീ​റ്റി​ങ്ങു​ക​ൾ ന​ട​ന്ന​താ​യി ദു​ബൈ പൊ​ലീ​സി​ലെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് (എ.​ഐ) ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ഖാ​ലി​ദ് നാ​സ​ർ അ​ൽ റ​സൂ​ഖി പ​റ​ഞ്ഞു. 
ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളു​ടെ ഫീ​ൽ​ഡ് മി​ഷ​നു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും വി​ദൂ​ര​മാ​യി ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ചു​മ​ത​ല​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

"അ​വ​രു​ടെ ദൈ​നം​ദി​ന ജോ​ലി​ക​ൾ നി​റ​വേ​റ്റു​ന്ന​തി​നി​ട​യി​ലും വീ​ട്ടി​ൽ സു​ര​ക്ഷി​ത​മാ​യി തു​ട​രു​ന്ന​തി​നും-" സ്കൈ​പ്പ് ഫോ​ർ ബി​സി​ന​സ് -"ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ഓ​ൺ​ലൈ​ൻ മീ​റ്റി​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​തി​നും പൊ​ലീ​സ്, മേ​ഖ​ല​യി​ലു​ട​നീ​ള​മു​ള്ള മു​ൻ‌​നി​ര തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും ഫീ​ൽ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​താ​യും മ​ർ​സൂ​ഖി ചൂ​ണ്ടി​ക്കാ​ട്ടി.  ദു​ബൈ പൊ​ലീ​സി​​െൻറ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് പ്ര​ധാ​ന പ​ദ്ധ​തി (2018-2021) പ്ര​കാ​രം, ജീ​വ​ന​ക്കാ​രെ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നാ​യി സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ന​വീ​ക​രി​ക്കു​ന്ന​തി​നും സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ഉൗ​ർ​ജി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ർ​ച്ച് അ​വ​സാ​നം മു​ത​ൽ മേ​യ് പ​കു​തി വ​രെ ന​ട​ത്തി​യ സ്മാ​ർ​ട്ട് ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം 6,12,147ൽ ​എ​ത്തി.
 ദു​ബൈ പൊ​ലീ​സ് സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി പൂ​ർ​ത്തീ​ക​രി​ച്ച 2,34,194 ഇ​ട​പാ​ടു​ക​ളും വെ​ബ്സൈ​റ്റ് വ​ഴി 3,77,953 ന​ട​ന്ന ഇ​ട​പാ​ടു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ണ​ക്കാ​ണി​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policegulf newsvertual meeting
News Summary - dubai police-vertual meeting-uae-gulf news
Next Story