ദുബൈ പൊലീസിെൻറ ഗതാഗത പിഴയിളവ് ഈ വർഷവും
text_fieldsദുബൈ: ജനങ്ങൾ വിജയകരമായി നെഞ്ചേറ്റിയ ഗതാഗത പിഴയിളവ് പദ്ധതി ഇൗ വർഷവും തുടരുമെ ന്ന് ദുബൈ പൊലീസ് അധികൃതർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം െഫബ്രു വരി ആറിന് ദുബൈ പൊലീസ് പ്രഖ്യാപിച്ച പദ്ധതി 559,430 ഡ്രൈവർമാർ പ്രയോജനപ്പെടുത്തിയതാ യും അധികൃതർ അറിയിച്ചു. വിവിധ രീതിയിലെ ഗതാഗത നിയമലംഘനങ്ങൾ മൂലം പിഴ ചുമത്തപ്പെട്ടവർക ്ക് തെറ്റുതിരുത്താനും കൂടുതൽ സൂക്ഷ്മത പുലർത്തി തങ്ങളെയും റോഡിലെ മറ്റു യാത്രക്കാ രെയും അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്താനും ഏർപ്പെടുത്തിയതാണ് പദ്ധതി.
ദുബൈ: രണ്ട് കാറുകളുണ്ട് അമീറ ഇസ്മായിൽ എന്ന ഇമറാത്തി വനിതയുടെ പേരിൽ. ഇവ ഉപയോഗിക്കുേമ്പാൾ പറ്റിയ അശ്രദ്ധകൾ മൂലം വന്നു ചേർന്നത് ഒന്നര ലക്ഷം ദിർഹം ഗതാഗത പിഴ. വൻതുക അടക്കുന്നത് സംബന്ധിച്ച് ചിന്തിച്ചിരിക്കെ കഴിഞ്ഞ ഫെബ്രുവരി ആറിന് ദുബൈ പൊലീസ് പ്രഖ്യാപിച്ച വമ്പൻ പിഴയിളവ് പദ്ധതി കേട്ടപ്പോൾ അൽപം ആശ്വാസമായി.
ഒരു വർഷം ഗതാഗത നിയമലംഘനങ്ങളൊന്നും വരുത്താതെ സൂക്ഷിച്ചാൽ നൂറുശതമാനം വരെ പിഴയിളവ് നേടാൻ അവസരമൊരുങ്ങുന്നതായിരുന്നു ആ പദ്ധതി. മൂന്നു മാസം നിയമലംഘനമില്ലെങ്കിൽ 25 ശതമാനം, അര വർഷം സൂക്ഷിച്ചാൽ 50 ശതമാനം, ഒമ്പതു മാസം ശ്രദ്ധിച്ചാൽ 75 ശതമാനം, മുഴുവർഷം കുഴപ്പമൊന്നും വരുത്താതെ വണ്ടിയോടിച്ചാൽ 100 ശതമാനം എന്നിങ്ങനെ ഇളവ് നൽകും എന്നായിരുന്നു ദുബൈ പൊലീസിെൻറ ഉറപ്പ്. ഒരു പാകപ്പിഴയും വരുത്താതെ വർഷം മുഴുവൻ സൂക്ഷിച്ചതോടെ ഒന്നര ലക്ഷം ദിർഹം എന്ന ഭീമമായ പിഴ സംഖ്യയും പൊലീസ് എഴുതിത്തള്ളുകയായിരുന്നു.
പിഴയിൽനിന്ന് മോചനം ലഭിച്ചതിനു പുറെമ സൂക്ഷ്മതയും സാമർഥ്യവുമുള്ള ഒരു ഡ്രൈവറാക്കി തന്നെ മാറ്റിയെടുക്കുന്നതിലും ദുബൈ പൊലീസിെൻറ പദ്ധതി സഹായകമായി എന്ന് അമീറ പറയുന്നു.
114,769 പുരുഷന്മാരും 444,661 വനിതകളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്ന് ദുബൈ പൊലീസ് ഗതാഗത വിഭാഗം ഉപ ഡയറക്ടർ കേണൽ ജുമാ സലിം ബിൻ സുവൈദാൻ അറിയിച്ചു. 54.5 കോടി (54 6,970,930) ദിർഹം പിഴയാണ് ഇതുവഴി പൊലീസ് എഴുതിത്തള്ളിയത്. യു.എ.ഇ സഹിഷ്ണുതാ വർഷാചരണത്തിെൻറ ഭാഗമായാണ് ഇൗ നടപടി മുന്നോട്ടുവെച്ചിരുന്നത്. കനത്ത പിഴയിൽനിന്ന് മോചനം നേടുക എന്ന ലക്ഷ്യത്തോടെ അതിസൂക്ഷ്മമായി വാഹനമോടിക്കാൻ ആളുകൾ സന്നദ്ധമായി. അതുമൂലം അപകടങ്ങളിൽ വൻ കുറവ് സംഭവിച്ചു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്.
മരണത്തിനിടയാക്കുന്ന അപകടങ്ങൾ 16 ശതമാനം കുറഞ്ഞു. ഗുരുതര അപകടം സംഭവിക്കുന്ന അപകടങ്ങളിൽ 38 ശതമാനം കുറവുണ്ടായി. ജനങ്ങളുടെ സുരക്ഷ വർധിച്ചതിനൊപ്പം അനാവശ്യ ചെലവിലും കുറവുണ്ടായി. റോഡപകടങ്ങളുണ്ടായാൽ ചെലവിടുന്ന തുകയുടെ ഇനത്തിൽ 61 േകാടിയിലേറെ ദിർഹമാണ് ലാഭിക്കാനായത്. ലോകത്തു തന്നെ ഇതാദ്യമായാവും ഇത്തരത്തിൽ മാനുഷിക പരിഗണനയും സാമൂഹിക-സുരക്ഷ കാരണങ്ങളും മുൻനിർത്തി പിഴയിളവ് സമ്പ്രദായം ഏർപ്പെടുത്തിയതെന്ന് കേണൽ ബിൻ സുവൈദാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.