Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​തി​ജ്ഞ​യെ​ടു​ക്കാം...

പ്ര​തി​ജ്ഞ​യെ​ടു​ക്കാം അ​പ​ക​ട​ര​ഹി​ത ദി​ന​ങ്ങ​ൾ​ക്കാ​യി

text_fields
bookmark_border
പ്ര​തി​ജ്ഞ​യെ​ടു​ക്കാം അ​പ​ക​ട​ര​ഹി​ത ദി​ന​ങ്ങ​ൾ​ക്കാ​യി
cancel
camera_alt??????? ?????? ????????? ??????????????????????????????? ????? ????????? ???????????????? ????????????? ????????? ????????????? ?????????? ????????? ??????????? ?????? ????? ????? ???? ?????????? ?????????????????????

ദു​ബൈ: റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ നി​ര​ക്ക് കു​റ​ക്കു​ന്ന​തി​നും സു​ര​ക്ഷി​ത ഡ്രൈ​വി​ങ് ഉ​റ​പ്പു​വ​രു​ത്തു​ന് ന​തി​നു​മാ​യി വി​പു​ല​മാ​യ ക്യാ​മ്പ​യി​ന് ദു​ബൈ പൊ​ലീ​സും ട്രാ​ഫി​ക് പൊ​ലീ​സും ഒ​രു​ങ്ങു​ന്നു. ‘അ​പ​ക​ട​ മി​ല്ലാ​ത്ത ദി​വ​സം’ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്കും ജാ​ഗ്ര​ത​യോ​ടെ​യു​ള്ള ഡ് രൈ​വി​ങ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഡ്രൈ​വ​ർ​മാ​ർ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ന്ന​ത് ഉ​ൾ​ടെ​യു​ള്ള വേ​ റി​ട്ട പ​ദ്ധ​തി​ക​ളാ​വി​ഷ്ക​രി​ച്ചാ​ണ് കാ​മ്പ​യി​ൻ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.ഡ്രൈ​വ​ർ​മാ​രെ ബോ​ ധ​വ​ത്ക​രി​ക്കു​ന്ന​തി​നും വേ​ഗ​നി​യ​ന്ത്ര​ണം ഉ​ൾ​പെ​ടെ​യു​ള്ള നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് മി​ക​ച്ച രീ​തി​യി​ൽ ഡ്രൈ​വ് ചെ​യ്യാ​ൻ അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വ​ള​രെ​യ​ധി​കം പ്ര​ധാ​ന്യ​മു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭം പൂ​ർ​ണ​മാ​യും അ​പ​ക​ട​ര​ഹി​ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ്ര​ത്യേ​കി​ച്ച് ആ​ദ്യ ആ​ഴ്ച​യെ​ങ്കി​ലും ഇ​ത് യാ​ഥാ​ർ​ത്ഥ്യ​മാ​ക്കും. ഒ​പ്പം അ​പ​ക​ട​ര​ഹി​ത ഡ്രൈ​വി​ങ് ന​ട​ത്തു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ത്ത​വ​രെ, അ​തു പാ​ലി​ക്കു​ന്ന പ​ക്ഷം ആ​ദ​രി​ക്കു​ക​യും ചെ​യ്യും ^ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ന​ട​പ്പാ​ക്കു​ന്ന കാ​മ്പ​യി​നിെ​ൻ​റ ഔ​ദ്യാ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​ക്കൊ​ണ്ടു ദു​ബൈ ട്രാ​ഫി​ക് പൊ​ലീ​സ് ഡ​യ​റ​ക്ട​ർ കേ​ണ​ൽ ജു​മാ സ​ലിം ബി​ൻ സു​വൈ​ദാ​ൻ പ​റ​ഞ്ഞു.


സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന ആ​ദ്യ ആ​ഴ്ച​യി​ൽ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​വാ​റു​ണ്ട്. കു​ട്ടി​ക​ളെ സ്കൂ​ളി​ലെ​ത്തി​ക്കാ​നു​ള്ള ധൃ​തി​യും മാ​താ​പി​താ​ക്ക​ൾ ത​ന്നെ തി​ര​ക്ക് പി​ടി​ച്ച് ഡ്രൈ​വ് ചെ​യ്യു​ന്ന​തിെ​ൻ​റ ഫ​ല​മാ​യാ​ണി​ത്. സ്കൂ​ളു​ക​ളു​ടെ സൂ​ചി​ക​ഫ​ല​കം കാ​ണു​മ്പോ​ൾ വാ​ഹ​നം നി​ർ​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം 1000 ദി​ർ​ഹം പി​ഴ​യീ​ടാ​ക്കും. മാ​ത്ര​മ​ല്ല, നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രു​ടെ ലൈ​സ​ൻ​സി​ൽ ക്ക് ​ബ്ലാ​ക്ക് പോ​യി​ൻ​റും രേ​ഖ​പ്പെ​ടു​ത്തും. അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ആ​ദ്യ​ദി​നം ന​മു​ക്ക് അ​പ​ക​ട​മോ അ​പ​ക​ട​മ​ര​ണ​മോ ഇ​ല്ലാ​ത്ത ദി​വ​സ​മാ​ക്കി മാ​റ്റ​ണം ^ സ​ലിം ബി​ൻ സു​വൈ​ദാ​ൻ പ​റ​ഞ്ഞു.ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കാ​മ്പ​യി​നി​ലൂ​ടെ കൈ​വ​രി​ച്ച ല​ക്ഷ്യ​ങ്ങ​ളും നേ​ട്ട​ങ്ങ​ളും ട്രാ​ഫി​ക് പൊ​ലീ​സ് ഡ​യ​റ​ക്ട​ർ വെ​ളി​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം പ​രി​ക്കേ​ൽ​ക്കാ​ത്ത കേ​വ​ലം നാ​ല് ചെ​റി​യ അ​പ​ക​ട​ങ്ങ​ൾ മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. അ​തി​നു മു​ൻ​വ​ർ​ഷ​ത്തെ സ്കൂ​ൾ വ​ർ​ഷാ​രം​ഭ​ത്തി​ൽ എ​ട്ട് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചി​രു​ന്നു ^ അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

ഇ​ൻ​സ് റ്റ​ഗ്രാ​മി​ൽ DP_challenge
കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ട്രാ​ഫി​ക് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണം പ്ര​മേ​യ​മാ​യ ചി​ത്ര​ങ്ങ​ൾ, വീ​ഡി​യോ​ക​ൾ, ന​വീ​ന ആ​ശ​യ​ങ്ങ​ൾ എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ക്കും. ഇ​ൻ​സ് റ്റ​ഗ്രാ​മി​ൽ DP_challenge എ​ന്ന ഹാ​ഷ് ടാ​ഗോ​ടു കൂ​ടി എ​ൻ​ട്രി​ക​ൾ പോ​സ്റ്റ് ചെ​യ്യാം. മി​ക​ച്ച ഗു​ണ​മേ​ന്മ​യു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് പോ​സ്റ്റ് ചെ​യ്യേ​ണ്ട​ത്. വീ​ഡി​യോ​ക​ൾ 90 സെ​ക്ക​ൻ​റി​ൽ കൂ​ടു​ത​ലാ​വ​രു​ത്. 20 സെ​ക്ക​ൻ​റി​ൽ കു​റ​യാ​ത്ത വീ​ഡി​യോ​ക​ളാ​ണ് പോ​സ്റ്റി ചെ​യ്യേ​ണ്ട​ത്. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യും പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി​യും അ​പ​ക​ട​ര​ഹി​ത ദി​നം ട്രാ​ഫി​ക് കാ​മ്പ​യി​ന് ന​ട​ത്തു​ന്ന​തെ​ന്ന് ദു​ബൈ പൊ​ലീ​സ് സെ​ക്യൂ​രി​റ്റി മീ​ഡി​യ ഡ​യ​റ​ക്ട​ർ കേ​ണ​ൽ ഫൈ​സ​ൽ ഇ​സ്സ അ​ൽ​കാ​സിം പ​റ​ഞ്ഞു.

വ​രൂ പ്ര​തി​ജ്ഞ​യെ​ടു​ക്കാം
അ​പ​ക​ട ര​ഹി​ത​വും സു​ര​ക്ഷി​ത​വു​മാ​യി ഡ്രൈ​വി​ങ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഡ്രൈ​വ​ർ​മാ​ർ​ക്ക് ദു​ബൈ ട്രാ​ഫി​ക് പൊ​ലീ​സി​നൊ​പ്പം ചേ​ർ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ക്കാം. ദു​ബൈ പൊ​ലീ​സിെ​ൻ​റ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് ഓ​ൺ​ലൈ​നാ​യി ത​ന്നെ പ്ര​തി​ജ്ഞ ചെ​യ്യാം.

കാ​ത്തി​രി​പ്പു​ണ്ട് സ​മ്മാ​ന​ങ്ങ​ൾ
പ്ര​തി​ജ്ഞ​യെ​ടു​ത്ത​വ​ർ അ​വ കൃ​ത്യ​മാ​യി ഒ​രു​വ​ർ​ഷ​ക്കാ​ലം പാ​ലി​ക്കു​ക​യാ​ണെ​ങ്കി​ൽ ദു​ബൈ പൊ​ലീ​സ് സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. പൊ​ലീ​സ് ഗു​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് അ​വ​യി​ലൊ​ന്ന്. കൂ​ടാ​തെ പി​ഴ​യൊ​ടു​ക്കേ​ണ്ടി വ​ന്നാ​ൽ 50 ശ​ത​മാ​നം പ​ണം അ​ട​ച്ചാ​ൽ മ​തി​യാ​വും. ഒ​പ്പം ലൈ​സ​ൻ​സി​ൽ ബ്ലാ​ക്ക് പോ​യി​ൻ​റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഒ​ഴി​വാ​ക്കും.

പ്ര​തി​ജ്ഞ‍യി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ
ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കും
സീ​റ്റ് ബെ​ൽ​റ്റ് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്കും
സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ച്ച് മാ​ത്ര​മേ ഡ്രൈ​വ് ചെ​യ്യൂ
കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ഗ​ണ ന​ൽ​കും
ഡ്രൈ​വി​ങി​നെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കി​ല്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policegulf news
News Summary - dubai police-uae-gulf news
Next Story