Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ പൊലീസ്​ 365...

ദുബൈ പൊലീസ്​ 365 കിലോ മയക്കുമരുന്ന്​ പിടികൂടി

text_fields
bookmark_border
ദുബൈ പൊലീസ്​ 365 കിലോ മയക്കുമരുന്ന്​ പിടികൂടി
cancel
camera_alt???????? ??????????????? ????????? ????????? ???? ?? ??? ??????????????????? ????????????????

ദുബൈ: ദുബൈ പൊലീസ്​ യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന്​ വേട്ട നടത്തി. 27.8 കോടി ദിർഹം വില വരുന്ന 3 65 കിലോഗ്രാം മയക്കുമരുന്ന്​ പിടികൂടിയ ‘ഒാപറേഷൻ സ്​റ്റാക്കറാ’ണ്​ നടത്തിയതെന്ന്​ ദുബൈ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ അബ്​ദുല്ല ഖലീഫ അൽ മറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുബൈ പൊലീസി​​െൻറ മയക്കുമരുന്ന്​ വിരുദ്ധ വകുപ്പാണ്​ ഒാപറേഷൻ നടത്തിയത്​. രണ്ട്​ അന്താരാഷ്​ട്ര സംഘങ്ങളിലായുള്ള 16 പേരാണ്​ സംഭവത്തിൽ അറസ്​റ്റിലായത്​. അറസ്​റ്റിലായവരെല്ലാം ഏഷ്യക്കാരാണ്​. സ്​പെയർ പാർട്​സ്​ വാഹനത്തിൽ നിറച്ച മയക്കുമരുന്ന്​ കടൽമാർഗേന കടത്താൻ ശ്രമിച്ച മൂന്നുപേർ ഉൾപ്പെടെയുള്ളവരാണ്​ പിടിയിലായത്​.

265 കിലോ ഹെറോയിൻ, 96 കിലോ മെതമെഫ്​റ്റമീൻ, ഒരു കി​േലാ ഹഷീഷ്​ എന്നിങ്ങനെയാണ്​ പിടികൂടിയതെന്ന്​ പൊലീസ്​ വ്യക്​തമാക്കി.
വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്​ ദുബൈ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ അബ്​ദുല്ല ഖലീഫ അൽ മറി പറഞ്ഞു. അന്താരാഷ്​ട്ര പങ്കാളികളുമായി സഹകരിച്ച്​ ഇവരെ അറസ്​റ്റ്​ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policegulf newsmalayalam news
News Summary - dubai police-uae-gulf news
Next Story